ദുൽഖർ സൽമാൻ പെൺകുട്ടിയുടെ അച്ഛനായി

 


ചെന്നൈ: (www.kvartha.com 05.05.2017) നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇനി പെണ്‍കുട്ടിയുടെ അച്ഛന്‍. ചെന്നൈയിലെ മദര്‍ഹുഡ് ആശുപത്രിയിലായിരുന്നു ദുല്‍ഖറിന്റെ ഭാര്യ അമാലിന്റെ പ്രസവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

ഫേസ്ബുക്കിലൂടെ ദുല്‍ഖര്‍ തന്നെയാണ് സന്തോഷ വാര്‍ത്ത ലോകത്തെ അറിയിച്ചത്. ഇന്നെനിക്ക് മറക്കാനാകാത്ത ദിവസവമാണ്. എന്റെ ജീവിതം മാറിമറിഞ്ഞിരിക്കുന്നു. സ്വര്‍ഗത്തില്‍ നിന്ന് വലിയൊരു അനുഗ്രഹം കിട്ടിയിരിക്കുന്നു. എനിക്ക് എന്റെ രാജകുമാരിയെ കിട്ടി- ദുല്‍ഖര്‍ ഫേസ് ബുക്കില്‍ കുറിച്ചു.

പ്രസവ സമയത്ത് ദുല്‍ഖര്‍, മമ്മൂട്ടി, സുല്‍ഫത്ത്, നസ്രിയ, വിക്രം പ്രഭു, നിര്‍മാതാവ് ആന്റോ ജോസഫ് എന്നിവരും ആശുപത്രിയില്‍ ഉണ്ടായിരുന്നു. 2011 ഡിസംബറിലാണ് ദുല്‍ഖറും അമാലും വിവാഹിതരായത്. ആര്‍ക്കിടെക്റ്റായിരുന്ന അമാലിന്റെ യഥാര്‍ഥ പേര് സുഫിയ എന്നാണ്. കോമ്രേഡ്‌സ് ഇന്‍ അമേരിക്ക എന്ന ചിത്രം റിലീസ് ചെയ്ത ദിനം തന്നെയാണ് ദുല്‍ഖര്‍ അച്ഛനായിരിക്കുന്നത്. അമല്‍ നീരദും ദുല്‍ഖറും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് സി ഐ എ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

ദുൽഖർ സൽമാൻ പെൺകുട്ടിയുടെ അച്ഛനായി

SUMMARY: Malayalam actor Dulquer Salmaan and wife Amal Sufiya have been blessed with a baby girl on Friday. According to reports, the baby was born in Motherhood hospital in Chennai.
Dulquer Salmaan took to Facebook to announce the arrival of his little "princess".
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia