പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന 'കുറുപ്പി'ന്റെ ട്രെയിലര്‍ പുറത്ത്; സിനിമ പ്രൊമോഷനെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
Nov 3, 2021, 18:55 IST
കൊച്ചി: (www.kvartha.com 03.11.2021) പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന 'കുറുപ്പി'ന്റെ ട്രെയിലര്‍ പുറത്തുവിട്ടു. മമ്മൂട്ടിയാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടത്. നവംബര്‍ 12ന് ദുല്‍ഖറിന്റെ ചിത്രം റിലീസ് ചെയ്യുന്നതിന്റെ ആകാംക്ഷയിലാണ് ഇപോള്‍ ആരാധകര്‍. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പായാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നത്. ദുല്‍ഖറിന്റെ ആദ്യ ചിത്രത്തിന്റെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഇന്ദ്രജിത്ത് സുകുമാരന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കിന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലുമായാണ് പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിത കഥ പ്രചോദനമാക്കിയുള്ള കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക.
അതേസമയം 'കുറുപ്പി'നെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം രൂക്ഷമാവുകയാണ്. ക്രിമിനലായ കുറുപ്പിനെ ഹീറോ പരിവേഷം നല്‍കുകയാണ് ചിത്രത്തിലൂടെ എന്നാണ് വിമര്‍ശനം. ചിത്രത്തിലെ പാട്ടും പ്രൊമോഷനുകളുമായി വിമര്‍ശനം രൂക്ഷമാകാന്‍ കാരണമായത്. കുറുപ്പിന്റെ ക്രൂരതയ്ക്ക് ഇരയായ കുടുംബത്തിന് ഇത് താങ്ങാനാവില്ലെന്നും വിമര്‍ശനമുണ്ട്.
Keywords: Kochi, News, Kerala, Cinema, Entertainment, Actor, Dulquar Salman, Video, Social Media, Dulquer Salmaan starring 'Kurup' trailer released
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.