'Adi' New Poster | അഹാനയ്ക്ക് പിറന്നാള്‍ സമ്മാനമായി 'അടി' പോസ്റ്റര്‍ പുറത്തെത്തി; ആശംസകളുമായി ദുല്‍ഖര്‍
Oct 13, 2022, 14:34 IST
കൊച്ചി: (www.kvartha.com) അഹാന കൃഷ്ണ, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന 'അടി' ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. അഹാനയുടെ പിറന്നാള്‍ ദിനത്തിലാണ് സമ്മാനമായി അണിയറക്കാര്‍ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. അഹാനയുടെയും ഷൈനിന്റെയും കഥാപാത്രങ്ങളാണ് പോസ്റ്ററില്‍ ഉള്ളത്.
വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകന്‍, കുറുപ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വേഫെറര്‍ ഫിലിംസ് പ്രഖ്യാപിച്ച ചിത്രമാണിത്. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ദുല്‍ഖറും തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്.
'പിറന്നാള്‍ ആശംസകള്‍ അഹാന. ഞാനും വേഫെറര്‍ ടീമും ചേര്‍ന്ന് നല്‍കുന്ന ഒരു ചെറിയ സമ്മാനമാണിത്. അടിയിലെ ഗീതികയെ ഗംഭീരവും ജീവസ്സുറ്റതുമാക്കിയിട്ടുണ്ട് അഹാന. എല്ലാവരും അത് കാണുന്നതിനായുള്ള വലിയ കാത്തിരിപ്പിലാണ് ഞാന്‍. മനോഹരമായ ഒരു വര്‍ഷമാകട്ടെ മുന്നിലുള്ളത്,'- ദുല്‍ഖര്‍ ഫേസ്ബുകില്‍ കുറിച്ചു.
പിന്നാലെ, ദുല്‍ഖറിന്റെ ആശംസയ്ക്ക് അഹാന നന്ദിയും അറിയിച്ചിട്ടുണ്ട്. 'ഒരുപാട് നന്ദി ദുല്‍ഖര്‍. ഇത് എനിക്ക് ഏറെ മൂല്യമുള്ളതാണ്. എന്നെ ഇത് ഒരുപാട് സന്തോഷിപ്പിക്കുന്നു. നമ്മുടെ സിനിമ ലോകം കാണുന്നതിനായുള്ള വലിയ കാത്തിരിപ്പിലാണ് ഇപ്പോള്‍,'- അഹാന മറുപടി കുറിച്ചു.
ധ്രുവന്‍, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ആലുവയിലും പരിസര പ്രദേശങ്ങളിലുമായിട്ടാണ് സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
Keywords: News,Kerala,State,Kochi,Entertainment,Cinema,Actress,Dulquar Salman,Social-Media,Facebook,Poster, Dulquer Salmaan wishes happy birthday to Ahaana Krishna
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.