നായകനാകാൻ പോകുന്ന പ്രണവ് മോഹൻലാലിന് ആശംസയുമായി ദുൽഖർ സൽമാൻ, വീഡിയോ
Jul 5, 2017, 15:36 IST
കൊച്ചി: (www.kvartha.com 05.07.2017) ആദ്യമായി നായകനാകാൻ പോകുന്ന മോഹൻ ലാലിന്റെ മകൻ പ്രണവ് മോഹൻലാലിന് ദുൽഖർ സൽമാന്റെ ആശംസ. നായകനാകാന്‍ തയ്യാറെടുക്കുന്ന
അപ്പുവിന് (പ്രണവ് മോഹൻലാലിന് ) എല്ലാ ആശംസകളും നേരുന്നുവെന്ന് ദുൽഖർ പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് ദുൽഖർ ഇക്കാര്യം വ്യക്തമാക്കിയത്.
അപ്പുവിന് (പ്രണവ് മോഹൻലാലിന് ) എല്ലാ ആശംസകളും നേരുന്നുവെന്ന് ദുൽഖർ പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് ദുൽഖർ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രണവിന്‍രെ കഠിനാധ്വാനത്തെക്കുറിച്ച് കൃത്യമായി അറിയാം. ചിത്രത്തിലെ ഫൈറ്റ് സീനിനും മറ്റുമായി പ്രണവ് നടത്തിയ ശ്രമങ്ങള്‍ പ്രേക്ഷകര്‍ക്കും അറിയാവുന്നതാണ്. ഈ ചിത്രം നല്ലൊരു വിഷ്വല്‍ ട്രീറ്റായിരിക്കുമെന്നാണ് ദുല്‍ഖര്‍ പറയുന്നത്. ആദിയുടെ വീഡിയോയും ദുല്‍ഖര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
മലയാള സിനിമയിലെ താര രാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും മികച്ച സൗഹൃദമാണ് കാത്തു സൂക്ഷിക്കുന്നത്. ഇവരുടെ മക്കളും അത് പോലെ തന്നെയാണെന്നാണ് ദുൽഖറിന്റെ പോസ്റ്റ് കൊണ്ട് വ്യക്തമാ
കുന്നത്.
ആദി എന്ന് പേരിട്ടിരിക്കുന്ന സിനിമ ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫാണ് സംവിധാനം ചെയ്യുന്നത്.
Credit: Facebook
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Summary: Wishing my dearest Appu (Pranav Mohanlal) the very best for the first day of shoot for his new film !! I know how hard he's been working on his stunts and everything. It's going to be a real treat for everyone !! You're gonna rock and we all know it, says Dulquer Salman.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.