തെരഞ്ഞെടുപ്പ് കഴിയും വരെ 'പി എം നരേന്ദ്ര മോദി' വെളിച്ചം കാണില്ല; തെരഞ്ഞെടുപ്പ് കമ്മീഷന്റെ അപ്രതീക്ഷിത വിലക്ക്

 


ന്യൂഡല്‍ഹി: (www.kvartha.com 10.04.2019) വിവാദങ്ങള്‍ക്കൊടുവില്‍ പി എം നരേന്ദ്ര മോദിയുടെ റിലീസ് തടഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനാണ് പ്രദര്‍ശനം വിലക്കിയത്. ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിയും വരെ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവചരിത്രം പറയുന്ന ചിത്രം തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അതിനിടെ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് യു സര്‍ട്ടിഫിക്കറ്റ് നല്‍കി. സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ ചിത്രം വെള്ളിയാഴ്ച രാജ്യവ്യാപകമായി റിലീസ് ചെയ്യാനിരിക്കെയാണ് കമ്മീഷന്റെ വിലക്ക്.

സിനിമ തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രദര്‍ശനം തടഞ്ഞത്. നേരത്തെ, സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ആവശ്യത്തില്‍ ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. റിലീസിനെതിരെ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം തേടിയിരുന്നു. എന്നാല്‍ ചിത്രം റിലീസ് ചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബോംബെ ഹൈക്കോടതിയെ അറിയിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമല്ല ചിത്രത്തിന്റെ റിലീസെന്നായിരുന്നു കമ്മീഷന്റെ ആദ്യനിലപാട്.

തെരഞ്ഞെടുപ്പ് കഴിയും വരെ 'പി എം നരേന്ദ്ര മോദി' വെളിച്ചം കാണില്ല; തെരഞ്ഞെടുപ്പ് കമ്മീഷന്റെ അപ്രതീക്ഷിത വിലക്ക്

Keywords:  EC stops release of PM Narendra Modi biopic till 2019 LS polls are over, National, New Delhi, News, Election, Lok Sabha, Trending, Entertainment, Cinema, Narendra Modi, Bollywood,.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia