പ്രധാനമന്ത്രിയുടെ ചിത്രമുള്ള കുട്ടിയുടുപ്പിട്ട് രാഖി സാവന്ത്; ട്രോളുമായി സോഷ്യല്‍ മീഡിയ

 


മുംബൈ: (www.kvartha.com 11.08.2016) ബോളിവുഡിലെ മാദകനടി രാഖി സാവന്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. വിവാദങ്ങള്‍ കൊണ്ട് കുപ്രസിദ്ധി നേടിയ താരമാണ് റാഖി സാവന്ത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം നിതംബത്തിലും മാറിടത്തിലും പതിപ്പിച്ച കുട്ടിയുടുപ്പിട്ടതാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ പൊങ്കാലയ്ക്ക് കാരണം.

പ്രധാനമന്ത്രിയുടെ ചിത്രമുള്ള കുട്ടിയുടുപ്പിട്ട് രാഖി സാവന്ത്; ട്രോളുമായി സോഷ്യല്‍ മീഡിയഇന്ത്യന്‍ അമേരിക്കന്‍ ഫെഡറേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണു രാഖി പ്രധാനമന്ത്രിയെ അവഗണിക്കുന്നതരത്തിലുള്ള വസ്ത്രധാരണം നടത്തിയത്.

ഇതിന്റെ ചിത്രങ്ങള്‍ രാഖി തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരുന്നു. ഇതിന്

പിന്നാലെയാണ് രാഖിക്ക് എതിരെ വിമര്‍ശകര്‍ രംഗത്തെത്തിയത്. ഇന്ത്യന്‍ പ്രധാനമന്ത്രിയെ അപമാനിക്കുന്നതാണ് രാഖിയുടെ വസ്ത്രധാരണം എന്നാണ് പലരുടേയും കുറ്റപ്പെടുത്തല്‍.

നേരത്തെ സീരിയല്‍ നടി പ്രത്യുഷ ബാനര്‍ജി സീലിങ് ഫാനില്‍ തൂങ്ങി മരിച്ചതിനെ തുടര്‍ന്നു സീലിങ് ഫാനുകള്‍ നിരോധിക്കണം എന്നു രാഖി ആവശ്യപ്പെട്ടിരുന്നു. ഇത്തരം ഫാനുകളിലാണ് ആത്മഹത്യകള്‍ കൂടുതലായി നടക്കുന്നതെന്നായിരുന്നു രാഖിയുടെ വാദം.

Keywords:  Everyone is going crazy over Rakhi Sawants wearing Narendra Modi dress, and not in a good way, Mumbai, Bollywood, Actress, Criticism, Social Network, New York, Suicide, Cinema, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia