'ഞങ്ങള്‍ ഫെമിനിസ്റ്റുകള്‍ക്ക് 'ഭര്‍ത്താക്കന്മാരില്ല', സ്വന്തമായി തെരഞ്ഞെടുത്ത പങ്കാളികളേ ഉണ്ടാകൂ'; പ്രതികരണവുമായി റിമ കല്ലിങ്ങല്‍
Sep 29, 2020, 11:55 IST
കൊച്ചി: (www.kvartha.com 29.09.2020) സമൂഹമാധ്യമങ്ങളില്‍ ഫെമിനിസ്റ്റുകളെ ആക്ഷേപിച്ച് വരുന്ന കുറിപ്പുകള്‍ക്ക് പ്രതികരണവുമായി നടി റിമ കല്ലിങ്ങല്‍. യൂട്യൂബ് ചാനലിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ വിജയ് പി നായര്‍ വിവാദത്തിന് ശേഷം സമൂഹമാധ്യമങ്ങളില്‍ ഒരുവിഭാഗം ഫെമിനിസ്റ്റുകളെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. 'അതെ ഞങ്ങള്‍ ഫെമിനിസ്റ്റുകള്‍ക്ക് ഭര്‍ത്താക്കന്മാരില്ല. ഞങ്ങള്‍ സ്വന്തമായി തെരഞ്ഞെടുത്ത പങ്കാളികളേ ഉണ്ടാകൂ. അതും ഞങ്ങള്‍ക്ക് ഒരാളെ ആവശ്യമെന്ന് തോന്നുമ്പോള്‍' എന്നാണ് റിമ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
യൂട്യൂബ് വീഡിയോയില്‍ സ്ത്രീകളെ അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ വിജയന്‍ പി നായരെ മര്‍ദിക്കുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്തിരുന്നത്. ദിയ സന പ്രതിഷേധത്തിന്റെ ലൈവ് വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.
Yeah, we feminist don’t have “husbands”. We have partners. Which we choose on our own. If and when we feel the need for one. #showthemhowitsdone
Posted by Rima Kallingal on Monday, September 28, 2020
Keywords: Kochi, News, Kerala, Cinema, Entertainment, Facebook, Facebook Post, Facebook post of Rima Kallingal
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.