'പബ്ജി വേണ്ട പണ്ഡിറ്റ് ജി മതി എന്ന് ഓരോ ഇന്ത്യാക്കാരനും ചിന്തിച്ചാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ': സന്തോഷ് പണ്ഡിറ്റ്
Sep 5, 2020, 12:23 IST
കൊച്ചി: (www.kvartha.com 05.09.2020) പബ്ജി വേണ്ട പണ്ഡിറ്റ് ജി മതി എന്ന് ഓരോ ഇന്ത്യാക്കാരനും ചിന്തിച്ചാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂവെന്ന് സന്തോഷ് പണ്ഡിറ്റ്. ഇന്ത്യയില്‍ പബ്ജി അടക്കം പല ആപ്പുകളും ഗവണ്‍മെന്റ് നിരോധിച്ചതില്‍ തന്റെ അഭിപ്രായം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പണ്ഡിറ്റ് വ്യക്തമാക്കിയത്. പബ്ജി പോലുള്ള ഗെയിമുകള്‍ കളിച്ചു സമയം കളഞ്ഞവര്‍ തന്റെ സിനിമയും വിഡിയോയും കണ്ട് രസിക്കണമെന്ന് പണ്ഡിറ്റ് പറയുന്നു.
സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
'പബ്ജിയെ' ഒഴിവാക്കൂ.. 'പണ്ഡിറ്റ്ജി' യെ സ്വീകരിക്കു.
ഇന്ത്യാക്കാരുടെ ഡാറ്റകള്‍ ഫണ്‍ ആപ്പിന്റെ മറവില് ചൈന ചോ4ത്തുന്നു എന്ന് മനസ്സിലാക്കിയതിനാല്‍ പബ്ജി അടക്കം 118 ആപ്പുകള്‍ ഇന്ത്യ നിരോധിച്ചു.
ഇനിയെങ്കിലും പബ്ജിയും, ടിക്ടോക്കും ഒഴിവാക്കി 24 മണിക്കൂറും പണ്ഡിറ്റിന്റെ സിനിമയും, ഇന്റര്‍വ്യൂസും, പ്രഭാഷണങ്ങളും, ഉദ്ഘാടന വീഡിയോകളും കണ്ട് രസിക്കുക.
പബ്ജി വേണ്ട 'പണ്ഡിറ്റ് ജി' മതി എന്ന് ഓരോ ഇന്ത്യാക്കാരനും ചിന്തിച്ചാല്‍ തീരാവുന്ന പ്രശ്‌നമേ ഉള്ളു. കണ്ട ചൈനക്കാര്‍ക്ക് നിങ്ങളുടെ പണം നഷ്ടപ്പെടാതെ ഇന്ത്യാക്കാരനായ പണ്ഡിറ്റിന് അത് കിട്ടട്ടെ. (അതിലൂടെ പണ്ഡിറ്റ് നന്നായ് കഞ്ഞി കുടിച്ച് ജീവിക്കും എന്നര്‍ത്ഥം)
എല്ലാവര്‍ക്കും നന്ദി
(പണ്ഡിറ്റിനെ പോലെ ആരും ഇല്ല).
Keywords: Kochi, News, Kerala, Facebook, Facebook Post, Santhosh Pandit, Entertainment, Cinema, Facebook post of Santhosh Pandit
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.