കൊച്ചി മെട്രോ പാതയുടെ അടിയിലൂടെ പോകുകയായിരുന്ന കാറിന് മുകളിലേക്ക് കോണ്‍ക്രീറ്റ് സ്ലാബ് പൊട്ടിവീണു; മുന്‍ഭാഗത്തെ ഗ്ലാസ് തകര്‍ന്ന് സ്ലാബ് ഉള്ളിലേക്ക് പതിച്ചു; നടി അര്‍ച്ചന കവി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

 


കൊച്ചി: (www.kvartha.com 06.06.2019) കൊച്ചി മെട്രോ പാതയുടെ അടിയിലൂടെ പോകുകയായിരുന്ന കാറിന് മുകളിലേക്ക് കോണ്‍ക്രീറ്റ് സ്ലാബ് പൊട്ടിവീണു. മുന്‍ഭാഗത്തെ ഗ്ലാസ് തകര്‍ന്ന് സ്ലാബ് ഉള്ളിലേക്ക് പതിച്ചു. കാറില്‍ സഞ്ചരിക്കുകയായിരുന്ന നടി അര്‍ച്ചന കവി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. നടി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. സ്ലാബ് വീണ് ഗ്ലാസ് തകര്‍ന്ന കാറിന്റെ ചിത്രവും നടി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

കൊച്ചി മെട്രോ പാതയുടെ അടിയിലൂടെ പോകുകയായിരുന്ന കാറിന് മുകളിലേക്ക് കോണ്‍ക്രീറ്റ് സ്ലാബ് പൊട്ടിവീണു; മുന്‍ഭാഗത്തെ ഗ്ലാസ് തകര്‍ന്ന് സ്ലാബ് ഉള്ളിലേക്ക് പതിച്ചു; നടി അര്‍ച്ചന കവി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


സംഭവത്തില്‍ കൊച്ചി മെട്രോ അധികൃതര്‍ക്കും പോലീസിനും നടി പരാതി നല്‍കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും, വാഹനത്തിന്റെ ഡ്രൈവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അര്‍ച്ചന ട്വിറ്ററില്‍ കുറിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)     

Keywords:  Kerala, News, Cinema, film, Actress, Archna Kavi, Accident, Kochi Metro, Kochi,  Failing bridges: Mollywood actress narrowly escapes after concrete piece from Kochi metro fall on moving car.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia