പ്രണയ പരാജയങ്ങളാണ് ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ കാര്യങ്ങളെന്ന് സൽമാൻ ഖാൻ

 


മുംബൈ: (www.kvartha.com 05.06.2017) ബോളിവുഡിലെ മോസ്റ്റ് എലിജിബിൾ ബാച്ചിലറാണ് സൽമാൻ ഖാൻ. ഓരോ കാലത്തും വ്യഖ്യാത പ്രണയങ്ങളിലെ നായകൻ. സൽമാൻറെ കാമുകിമാരാവാതിരുന്ന ബോളിവുഡ് സുന്ദരികളും കുറവ്. ഐശ്വര്യ റായിയും കത്രീന കൈഫുമെല്ലാം സൽമാൻറെ പ്രണയച്ചൂടറിഞ്ഞവർ. ഓരോ പ്രണയവും ഓരോ അനുഭവങ്ങളാക്കുന്ന സൽമാൻ ഇപ്പോൾ മറ്റൊരു കാര്യം കൂടി വെളിപ്പെടുത്തുന്നു. പ്രണയപരാജയങ്ങളാണ് തൻറെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളെന്നാണ് സൽമാൻ പറയുന്നത്.

ഇതിലേക്കെത്തിച്ചത് പതിനാറാം വയസ്സിലെ പ്രണയമാണെന്നും സൽമാൻ ഓർമിക്കുന്നു. പതിനാറ് വയസ്സുള്ളപ്പോൾ എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമായിരുന്നു, പക്ഷേ, അവളോട് തുറന്ന് പറയാനുള്ള ധൈര്യം അന്നുണ്ടായിരുന്നില്ല. അതേസമയം, അവൾ എന്റെ രണ്ട് കൂട്ടുകാരുമായി ഡേറ്റ് ചെയ്തിരുന്നു. രണ്ടുപേരുമായും അവൾ പിരിഞ്ഞു. എന്നോട് നന്നായി പെരുമാറിയെങ്കിലും എന്റെ പ്രണയാർദ്രമായ മനസ്സ് കാണാൻ അവൾക്ക് കഴിഞ്ഞില്ല.

പിന്നെയും അവൾ പ്രണയബന്ധങ്ങളിൽ ഏർപ്പെട്ടു. സുഹൃത്തായി മാത്രമായിരുന്നു അപ്പോഴും എൻറെ സ്ഥാനം. ഹൃദയം നുറുങ്ങുന്ന അവസ്ഥയായിരുന്നു. ഞാൻ വിഷമിച്ചിരുന്നപ്പോഴും അവൾക്ക് എൻറെ സ്നേഹം മനസ്സിലാക്കാനായില്ല. അവൾ അതിസുന്ദരിയായിരുന്നില്ല. പക്ഷേ, എന്തൊക്കെയോ പ്രത്യേകത അവൾക്കുണ്ടായിരുന്നു. എല്ലാം മുപ്പത്തിയഞ്ച് വർഷം മുൻപുള്ള കഥ. അതിന് ശേഷം ഞാനവളെ ഇതുവരെ കണ്ടിട്ടില്ല. അവളുടെ പേര് പറയാനും ഞാനാഗ്രഹിക്കുന്നില്ല. എവിടെയായാലും അവൾ സുഖമായി ജീവിക്കട്ടെ, സൽമാൻ പറഞ്ഞു.

പ്രണയ പരാജയങ്ങളാണ് ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ കാര്യങ്ങളെന്ന് സൽമാൻ ഖാൻ

ഈ പ്രണയ പരാജയമാണ് സൽമാനെ പുതിയൊരു മനുഷ്യനാക്കിയത്. ഇതിന് ശേഷം എത്രയെത്ര കാമുകിമാർ ജീവിതത്തിൽ വന്നുപോയി. പക്ഷേ, ഒറ്റ വേർപിരിയൽ പോലും സൽമാനെ വേദനിപ്പിച്ചില്ല. പുതിയ കാമുകിമാർ മസിൽമാനെ തേടിയെത്തുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: It's rare to have India's most eligible bachelor talk about love and heartbreak in the same breath. Bollywood superstar Salman Khan, in a soon-to-be-aired interview, recalled the time he was first smitten by a girl, who was just not into him.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia