മരണത്തിലെ ദുരൂഹത നീക്കാതെ അന്വേഷണം അവസാനിപ്പിക്കുന്നു; കലാഭവന്‍മണിയുടെ കുടുംബം നിരാഹാര സമരത്തില്‍

 


കൊടുങ്ങല്ലൂര്‍: (www.kvartha.com 04.03.2017) കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത നീക്കാതെ അന്വേഷണം അവസാനിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് മണിയുടെ കുടുംബം നിരാഹാര സമരം നടത്തുന്നു. മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണനാണ് ചാലക്കുടി കലാമന്ദിറില്‍ നിരാഹാര സമരം നടത്തുന്നത്. മൂന്നു ദിവസമാണ് നിരാഹാരം.

ചാലക്കുടി കലാമന്ദിറില്‍ മണിയുടെ ഒന്നാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് മൂന്നു ദിവസം നീളുന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രിയും സിനിമാ താരങ്ങളും പങ്കെടുക്കും.

 മരണത്തിലെ ദുരൂഹത നീക്കാതെ അന്വേഷണം അവസാനിപ്പിക്കുന്നു; കലാഭവന്‍മണിയുടെ കുടുംബം നിരാഹാര സമരത്തില്‍

കലാഭവന്‍ മണിയുടെ സ്മരണയ്ക്കായി സുഹൃത്തായ ഡാവിഞ്ചി സുരേഷ് ഒരുക്കിയ ശില്പം വെള്ളിയാഴ്ച രാവിലെ അനാച്ഛാദനം ചെയ്തു. ഫൈബറില്‍ എട്ടടി ഉയരത്തിലാണ് ശില്പം നിര്‍മ്മിച്ചിട്ടുള്ളത്. മണിയുടെ സഹോദരന്‍ രാമകൃഷ്ണന്റെ ആവശ്യപ്രകാരമാണ് ശില്പം നിര്‍മ്മിച്ചതെങ്കിലും നിര്‍മ്മാണച്ചെലവ് സുരേഷ് സ്വയം ഏറ്റെടുക്കുകയയായിരുന്നു. നേരത്തെ മണിയുടെ മാതാപിതാക്കളുടെ ശില്പവും മണിയുടെ ചലിക്കുന്ന ശില്പവും ഡാവിഞ്ചി സുരേഷ് നിര്‍മ്മിച്ചിട്ടുണ്ട്.

2016 മാര്‍ച്ച് ആറിനാണ് മണി കൊല്ലപ്പെട്ടത്. മാര്‍ച്ച് അഞ്ചിന് ചാലക്കുടി പാഡിയിലുള്ള ഔട്ട് ഹൗസില്‍ മണിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. എന്നാല്‍ മരണം കൊലപാതകമാണെന്നാണ് മണിയുടെ കുടുംബം ആരോപിക്കുന്നത്. മണിയുടെ ശരീരത്തില്‍ അമിത അളവില്‍ ആല്‍ക്കഹോളിന്റെ അംശവും രാസപദാര്‍ത്ഥങ്ങള്‍ കടന്നുചെന്നിരുന്നുവെന്നുമുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ് ഇതിനുകാരണം.

മരണത്തില്‍ സംശയം ഉയര്‍ന്നതോടെ പാഡിയിലെ ഔട്ട് ഹൗസില്‍ മാര്‍ച്ച് അഞ്ചിന് മണി ഒരുക്കിയ വിരുന്നില്‍ പങ്കെടുത്തവരെ പോലീസ് ചോദ്യം ചെയ്തിരുന്നു. നുണപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ കൊലപാതകമാണോ എന്ന് തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് പോലീസ് അന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. അതേസമയം കേസ് സി.ബി.ഐക്ക് വിട്ടെങ്കിലും ഇതുവരെ അന്വേഷണം ഏറ്റെടുക്കാന്‍ തയാറായിട്ടുമില്ല.


Also Read:
തദ്ദേശസ്ഥാപനങ്ങളില്‍ സംസ്ഥാനവ്യാപകമായി വിജിലന്‍സ് റെയ്ഡ്; ജില്ലയില്‍ റെയ്ഡ് കാസര്‍കോട്, നീലേശ്വരം നഗരസഭകളില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Family Members of kalabhavan Mani starts Hunger strike for three days, Chief Minister, Pinarayi vijayan, Cine Actor, Cinema, Entertainment, News, Parents, Allegation, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia