Thiruchitrambalam | ധനുഷ് ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനിടെ തിയേറ്റര്‍ സ്‌ക്രീന്‍ വലിച്ചുകീറി ആരാധകര്‍; പിന്നീട് സംഭവിച്ചത്
Aug 19, 2022, 11:23 IST
ചെന്നൈ: (www.kvartha.com) ധനുഷ് ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനിടെ തിയേറ്റര്‍ സ്‌ക്രീന്‍ വലിച്ചുകീറി ആരാധകര്‍. ധനുഷ് നായകനായ 'തിരുച്ചിത്രമ്പലം' എന്ന സിനിമയുടെ പ്രദര്‍ശനം നടക്കുന്നതിനിടെയാണ് സംഭവം.
ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ധനുഷ് ചിത്രം തിയേറ്ററിലെത്തുന്നത്. സിനിമ ഹൗസ്ഫുള്ളായി നിറഞ്ഞോടുന്നത് തിയേറ്ററുടമകള്‍ക്ക് ആശ്വാസം പകരുന്നതിനിടെയാണ് ചെന്നൈയിലെ രോഹിണി തിയേറ്ററില്‍ വലിയ നഷ്ടം സംഭവിച്ചത്.
ധനുഷിനെ സ്‌ക്രീനില്‍ കണ്ടതും ചില ആരാധകരുടെ ആവേശം അതിരുകടക്കുകയായിരുന്നു. ആര്‍പ്പു വിളികളും നൃത്തവുമായി സീറ്റില്‍ നിന്ന് എഴുന്നേറ്റ ആരാധകരില്‍ ചിലര്‍ തിയേറ്റര്‍ സ്‌ക്രീന്‍ വലിച്ചുകീറി. ഇതോടെ ഷോ മുടങ്ങുകയും ചെയ്തു. അപ്പോഴാണ് ആവേശത്തില്‍ തങ്ങള്‍ക്ക് പിണഞ്ഞ അമളി അവര്‍ക്ക് മനസ്സിലായത്. ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. ആരാധകരുടെ പരിധികടന്ന ഈ പ്രവൃത്തി തിയേറ്റര്‍ ഉടമയ്ക്ക് കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
മിത്രന്‍ ജവഹര്‍ ആണ് തിരുച്ചിത്രമ്പലം' സംവിധാനം ചെയ്തിരിക്കുന്നത്. 'യാരടി മോഹനി' എന്ന ചിത്രത്തിന് ശേഷം ധനുഷും മിത്രന്‍ ജവഹറും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. റാശി ഖന്ന, പ്രിയ ഭവാനി ശങ്കര്‍, നിത്യ മേനോന്‍, പ്രകാശ് രാജ് എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍.
സണ്‍ പിക്‌സേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. റെഡ് ജെയ്ന്റ് മൂവീസ് ആണ് ചിത്രത്തിന്റെ വിതരണം. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. ഓം പ്രകാശാണ് ഛായാഗ്രാകന്‍. ചിത്രസംയോജനം പ്രസന്ന ജെ കെ.
Keywords: Fans' celebration went wrong during the 'Thiruchitrambalam' screening at a theatre in Chennai, Chennai, News, Cinema, Dhanush, Theater, National, Cine Actor.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.