മതത്തിന്റെ പേരില്‍ വിവാദമാക്കിയേക്കുമെന്ന് ഭയം; സല്‍മാന്‍ ഖാന്‍ ചിത്രത്തിന്റെ പേര് മാറ്റി

 


മുംബൈ: (www.kvartha.com 17.06.2021) മതത്തിന്റെ പേരില്‍ വിവാദമാക്കിയേക്കുമെന്ന് ഭയന്ന് സല്‍മാന്‍ ഖാന്‍ ചിത്രത്തിന്റെ പേര് മാറ്റി. അജിത്ത് നായകനായ വീരം എന്ന തമിഴ് ചിത്രത്തിന്റെ ഈ ബോളിവുഡ് റീമേക്കൊരുക്കുന്നത് സംവിധായകന്‍ ഫര്‍ഹദ് സാംജിയാണ്. ബോളിവുഡ് സൂപര്‍താരം സല്‍മാന്‍ ഖാന്‍ ആയിരുന്നു നായകന്‍. 

'കഭി ഈദ് കഭി ദിവാലി' എന്ന് പേരിട്ട ഈ ചിത്രം മതവാദികള്‍ വിവാദമാക്കിയേക്കുമെന്ന് ഭയന്നാണ് ചിത്രത്തിന്റെ പേര് മാറ്റിയത്. 'ഭായ്ജാനെ' എന്നാണ് പുതിയ പേര്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് പേര് മാറ്റിയിരിക്കുന്നത്. തെലുങ്കിലെ പുതിയ താരറാണി പൂജാ ഹെഗ്ഡേയാണ് സല്‍മാന്റെ നായികയാകുന്നത്. 

മതത്തിന്റെ പേരില്‍ വിവാദമാക്കിയേക്കുമെന്ന് ഭയം; സല്‍മാന്‍ ഖാന്‍ ചിത്രത്തിന്റെ പേര് മാറ്റി

തെലുങ്കില്‍ പ്രഭാസിനൊപ്പം രാധേശ്യാം, ചിരഞ്ജീവിക്കും മകന്‍ രാം ചരണ്‍ തേജയ്ക്കുമൊപ്പം ആചാര്യ, അഖില്‍ അക്കിനേനിയോടൊപ്പം മോസ്റ്റ് എലിജിബിള്‍ ബാച്‌ലര്‍ എന്നീ ചിത്രങ്ങളിലഭിനയിച്ച് കൊണ്ടിരിക്കുന്ന പൂജാ ഹെഗ്ഡേ ബോളിവുഡില്‍ രണ്‍വീര്‍ സിംഗിന്റെ നായികയായി സര്‍കസ് എന്ന ചിത്രവും പൂജ പൂര്‍ത്തിയാക്കിക്കഴിഞ്ഞു

Keywords:  Mumbai, News, National, Cinema, Entertainment, Actor, Salman Khan, Fearing controversy, Name of the Salman Khan film changed 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia