രേഖയുടെയും രഞ്ജിനിയുടെയും 'വൈറല്‍ അടി' നാടകം, ക്ലൈമാക്‌സില്‍ പ്രേക്ഷകര്‍ ഫൂള്‍!

 


തിരുവനന്തപുരം: (www.kvartha.com 14.03.2017) ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന പരസ്പരം സീരിയലിലെ പത്മാവതിയായി ശോഭിക്കുന്ന രേഖയും അവതാരക രഞ്ജിനി ഹരിദാസും തമ്മിലുള്ള പൊരിഞ്ഞ അടി എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ പ്രേക്ഷകരെ ആന മണ്ടന്മാരാക്കുന്നു.

ഏഷ്യാനെറ്റ് പ്ലസ് ചാനലില്‍ രഞ്ജിനി ഹരിദാസ് അവതരിപ്പിക്കുന്ന ഒരു അഭിമുഖ പരിപാടിക്ക് റേറ്റിംഗ് ഉയര്‍ത്താന്‍ നടത്തിയ തട്ടിപ്പു നാടകമായിരുന്നു അത്. എന്നാല്‍ വീഡിയോയുടെ ഒന്നാം ഭാഗത്തിന്റെ ട്രെയ്‌ലര്‍ മാത്രമാണ് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചത്.
രേഖയുടെയും രഞ്ജിനിയുടെയും 'വൈറല്‍ അടി' നാടകം, ക്ലൈമാക്‌സില്‍ പ്രേക്ഷകര്‍ ഫൂള്‍!

അത് കണ്ട് ടിവിയിലെ പരിപാടിയുടെ ഒന്നാം ഭാഗം കാത്തിരുന്നു കണ്ടവര്‍ കരുതിയത് സംഗതി യഥാര്‍ത്ഥ അടിയാണ് എന്നായിരുന്നു. തുടര്‍ന്ന് രണ്ടാം ഭാഗം കാണാന്‍ കഴിഞ്ഞ ഞായറാഴ്ചയും കാത്തിരുന്നവര്‍ തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി മനസിലാക്കി. ഇതേത്തുടര്‍ന്ന് ഒന്നാം ഭാഗത്തിന്റെ ട്രെയ്‌ലറിനു താഴെ പ്രേക്ഷകരുടെ ചീത്ത വിളി കമന്റുകളും പ്രത്യക്ഷപ്പെട്ടു. ഇനിയും ഇത്തരം റേറ്റിംഗ് കൂട്ടല്‍ പരിപാടി നടപ്പില്ലെന്ന തിരിച്ചറിവിലാണ് ചാനല്‍.

രേഖയുടെയും രഞ്ജിനിയുടെയും 'വൈറല്‍ അടി' നാടകം, ക്ലൈമാക്‌സില്‍ പ്രേക്ഷകര്‍ ഫൂള്‍!

സംഗതി ഇതാണ്: രേഖയുമായുള്ള പാട്ടും നൃത്തവുമൊക്കെ കഴിഞ്ഞ് അഭിമുഖത്തിലേക്കു കടന്ന രഞ്ജിനി, താന്‍ സീരിയലുകള്‍ കാണാറില്ല എന്ന് പ്രഖ്യാപിച്ചു. ഇതില്‍ പ്രകോപിതയായ രേഖ രോഷത്തോടെ എണീറ്റു സ്ഥലംവിടാന്‍ ഒരുങ്ങി. സീരിയല്‍ കാണാത്തവര്‍ സീരിയലില്‍ അഭിനയിക്കുന്നവരുടെ ഷോ ചെയ്യേണ്ട എന്നും പറഞ്ഞു. അണിയറ പ്രവര്‍ത്തകര്‍ ഇടപെട്ടിട്ടും രംഗം തണുത്തില്ല. രണ്ടു പേരും തമ്മില്‍ രൂക്ഷ വാഗ് വാദമായി. അവിടെയാണ് ഒന്നാം ഭാഗം നിര്‍ത്തിയത്.

രണ്ടാം ഭാഗത്തിലും 'അടി' തുടര്‍ന്നു. പക്ഷേ, എല്ലാം നാടകമായിരുന്നു എന്നു വ്യക്തമാക്കിക്കൊണ്ട് രേഖ രഞ്ജിനിയെ കെട്ടിപ്പിടിച്ചു. തിരിച്ചും. ഗ്ലും. പ്രേക്ഷകര്‍ ഐസായിപ്പോയി. സ്വന്തം ടിവിയായതുകൊണ്ട് തല്ലിപ്പൊട്ടിച്ചില്ലെന്നു മാത്രം. പകരം ചാനല്‍ മാറ്റി രോഷം തീര്‍ത്തു.

Also Read:
റോഡരികില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളുടെ ടയറുകള്‍ മോഷ്ടിക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Fight between, actress and anchor was a big drama, Thiruvananthapuram, Asianet-TV, Dance, Song, Cinema, Entertainment, Kerala, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia