ഗാന്ധിജിയെ സ്വവര്‍ഗ്ഗാനുരാഗിയാക്കിയ മലയാളച്ചിത്രത്തിന് വിലക്ക്

 



 ഗാന്ധിജിയെ സ്വവര്‍ഗ്ഗാനുരാഗിയാക്കിയ മലയാളച്ചിത്രത്തിന് വിലക്ക്
ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയെ സ്വവര്‍ഗ്ഗാനുരാഗിയും വഞ്ചകനുമായി ചിത്രീകരിച്ച മലയാളചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ വിലക്ക്. അമേരിക്കന്‍ മലയാളിയായ ജയന്‍ കെ ചെറിയാന്‍ സംവിധാനം ചെയ്ത പപിലിയോ ബുദ്ധ എന്ന ചിത്രത്തിനാണ് സെന്‍സര്‍ ബോര്‍ഡ് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് തീരുമാനം തീര്‍ത്തും സേച്ഛാധിപത്യപരമാണെന്നാണ് ജയന്‍ കെ.ചെറിയാന്‍ പറഞ്ഞു.

ഒരു കാരണവശാലും ചിത്രത്തിന്  പ്രദര്‍ശനാനുമതി നല്‍കാനാവില്ലെന്നാണ് സെന്‍സര്‍ ബോര്‍ഡ് തീരുമാനം. മഹാത്മജിയുടെ കോലത്തില്‍ ചെരിപ്പുമാലയിടുന്നതും തുടര്‍ന്ന് കത്തിക്കുന്നതും ഉള്‍പ്പെടെ ഇന്ത്യാക്കാരുടെ വികാരത്തെ മുറിപ്പെടുത്തുന്ന ഒട്ടേറെ രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്ന് ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു. പൊലീസ് കസ്റ്റഡിയിലെ മൂന്നാംമുറയും കൂട്ടമാനഭംഗമുള്‍പ്പെടെ സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങളും വളരെ മനുഷ്യത്വരഹിതമായ രീതിയിലാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നതെന്നും ബോര്‍ഡ് വ്യക്തമാക്കുന്നു.

ഇതേസമയം, പശ്ചിമഘട്ടത്തില്‍ ചിതറിപ്പോയ ദളിതരുടെ കഥയാണ് ചിത്രം പറയുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.. ഭൂസമരം സിനിമയില്‍മുഖ്യ വിഷയമാണ്. പ്രകാശ് ബാരെ, കല്ലേന്‍ പൊക്കുടന്‍, പത്മപ്രിയ, തമ്പി ആന്റണി, ഡേവിഡ് ബ്രിഗ്ഗ്‌സ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  കായല്‍ ഫിലിംസുമായി ചേര്‍ന്ന് സിലിക്കണ്‍ മീഡിയ നിര്‍മ്മിച്ച ചിത്രം വയനാട്ടിലാണ് പ്രധാനമായും ചിത്രീകരിച്ചത്.

SUMMARY: The Central Board of Film Certification has banned a Malayalam film directed by US-based NRI director Jayan Cheriyan from public screening citing that the film portrayed Mahatma Gandhi in bad light, among other reasons.

key words: The Central Board of Film Certification ,  Malayalam , directed by , US-based NRI , director , Jayan Cheriyan,  public screening ,  film , portrayed , Mahatma Gandhi , newspaper ,  US, contemporary Kerala society, Papilio Buddha,  film, Prakash Bare,  Gandhi, Ayyanakali, policeman , Gandhi vs Ambedkar, Buddha, feature film
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia