നിപ്പ വൈറസ് പ്രമേയമാക്കി ആഷിഖ് അബുവിന്റെ 'വൈറസ്'; ട്രെയിലര്‍ കാണാം

 


കൊച്ചി: (www.kvartha.com 27.04.2019) കേരളത്തെ ആഴ്ച്ചകളോളം മുള്‍മുനയില്‍ നിര്‍ത്തിയ നിപ്പ വൈറസ് ദുരന്തം പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'വൈറസി'ന്റെ ട്രെയിലര്‍ പുറത്തുവിട്ടു. നിപ വൈറസ് ബാധ ചികിത്സിക്കുന്നതിനിടെ മരിച്ച നഴ്‌സ് ലിനിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. റിമ കല്ലിങ്കലാണ് ലിനിയായി വേഷമിടുന്നത്.

രേവതി, ആസിഫ് അലി, റിമ കല്ലിങ്കല്‍, ടോവിനോ തോമസ്, പാര്‍വതി, രമ്യ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ്, ഇന്ദ്രന്‍സ്, ഇന്ദ്രജിത്ത് സുകുമാരന്‍, റഹ്മാന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രേവതി, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് 'വൈറസ്' എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തിലെ മറ്റു താരങ്ങള്‍.

നിപ്പ വൈറസ് പ്രമേയമാക്കി ആഷിഖ് അബുവിന്റെ 'വൈറസ്'; ട്രെയിലര്‍ കാണാം

ഒപിഎമ്മിന്റെ ബാനറില്‍ ബാനറില്‍ റിമ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുഹ്‌സിന്‍ പെരാരി, സുഹാസ്, ഷററഫു എന്നിവരുടേതാണ് കഥ. രാജീവ് രവിയാണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാമാണ് സംഗീതമൊരുക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kochi, Film, Cinema, Entertainment, Health, Ashiq Abu, Virus, Film on Nipah Virus Tragedy in Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia