തിരുവനന്തപുരം ശ്രീ പദ്മനാഭ തിയേറ്ററില്‍ വന്‍ തീപിടിത്തം; ബാല്‍ക്കണിയുള്‍പ്പെടെ പൂര്‍ണമായും കത്തി നശിച്ചു, ഒരു കോടിയുടെ നഷ്ടം കണക്കാക്കുന്നു
Jan 25, 2018, 11:45 IST
തിരുവനന്തപുരം: (www.kvartha.com 25.01.2018) തിരുവനന്തപുരം കിഴക്കേക്കോട്ടയ്ക്കു സമീപം ശ്രീപത്മനാഭ തിയേറ്ററില്‍ വന്‍ തീപിടിത്തം. വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. തിയേറ്ററിന്റെ ബാല്‍ക്കണിയാണ് കത്തിനശിച്ചത്. ബാല്‍ക്കണിയിലെ സീറ്റുകളും സീലിങ്ങും ബോക്സുകളും പൂര്‍ണമായും നശിച്ചു. ഒരുകോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
സമീപത്തെ വ്യാപാരികളാണ് തിയേറ്ററില്‍ നിന്ന് പുക ഉയരുന്ന വിവരം തിയേറ്റര്‍ ഉടമയെ അറിയിച്ചത്. ഈ സമയം സെക്യൂരിറ്റി ജീവനക്കാരനടക്കം മൂന്നു പേര് തിയേറ്ററിനുള്ളില്‍ ഉണ്ടായിരുന്നെങ്കിലും വിവരമറിഞ്ഞ് പുറത്തിറങ്ങിയതിനാല്‍ പരിക്കൊന്നും കൂടാതെ ഇവര്‍ രക്ഷപ്പെട്ടു.
രണ്ട് നിലകളിലായുള്ള തിയേറ്റര്‍ കോംപ്ലക്സിന്റെ മുകള്‍ നിലയിലെ പദ്മനാഭ തിയേറ്റര്‍ പൂര്‍ണമായും കത്തിനശിച്ചപ്പോള്‍ താഴത്തെ നിലയിലുള്ള ദേവി പ്രിയ തിയേറ്ററിനും കാര്യമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. പദ്മനാഭ തിയറ്റര്‍ കത്തി ദേവിപ്രിയയുടെ മുകള്‍ഭാഗത്ത് അമര്‍ന്നാണ് നാശനഷ്ടമുണ്ടായത്. കൃത്യസമയത്ത് അഗ്നിശമനസേന എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതിനാലാണ് കൂടുതല്‍ നാശനഷ്ടം ഉണ്ടാകാതിരുന്നതെന്ന് തിയേറ്റര്‍ മാനേജ്മെന്റ് അറിയിച്ചു. നാലോളം ഫയര്‍ എഞ്ചിനുകളാണ് രക്ഷാപ്രവര്‍ത്തിന് നേതൃത്വം നല്‍കിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവം ഷോ ടൈമില്‍ അല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
പദ്മനാഭ തിയേറ്ററിലെ ബാല്‍ക്കണിയുടെ ഭാഗത്ത് എയര്‍ കണ്ടീഷന്‍ യൂണിറ്റിലാണ് അഗ്നിബാധയുണ്ടായത്. എ.സിയുടെ സീലിംഗിലാണ് ആദ്യം തീപിടിച്ചത്. ഇത് കത്തി താഴേക്ക് വീണതോടെ സീറ്റുകളും തിയേറ്ററിന്റെ വശങ്ങളിലെ ചുവരുകളിലും തീ വ്യാപിച്ചു. തിയേറ്ററിനുള്ളില്‍ നിന്നും ശക്തമായ പുക ഉയരുന്നത് കണ്ട് സമീപത്തെ കച്ചവടക്കാരനാണ് വിവരം പോലീസ് കണ്ട്രോള് റൂമില്‍ അറിയിച്ചത്. തുടര്‍ന്ന് ചെങ്കല്‍ ചൂള ഫയര്‍ഫോഴ്സിനെയും ഫോര്‍ട്ട് പോലീസിനേയും വിവരം അറിയിക്കുകയായിരുന്നു.
ചെങ്കല്‍ചൂളയില്‍ നിന്നും ആറ് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി രണ്ട് മണിക്കൂറിലേറെ സമയമെടുത്താണ് തീ നിന്ത്രണവിധേയമാക്കിയത്. പദ്മനാഭയിലെ ബാല്‍ക്കണിയിലെ സീറ്റുകള്‍ പൂര്‍ണമായും കത്തിയമര്‍ന്നു. എസി , ഫാനുകള്‍ , ഇലക്ട്രിക് ഉപകരണങ്ങള്‍, വയറിംഗ് , സീറ്റുകളുടെ റെക്സിനുള്പ്പെടെയുള്ള സാധനങ്ങള്‍ എന്നിവ കത്തി ചാമ്പലായി. ഇതിന്റെ പുക അടച്ചിട്ടിരിക്കുകയായിരുന്ന തിയേറ്ററിനുള്ളില്‍ തങ്ങിനിന്നത് തുടക്കത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമായി.
ബാല്‍ക്കണി പൂര്‍ണമായും കത്തിയെരിഞ്ഞു. ഫസ്റ്റ് ക്ലാസ്, സെക്കന്‍ഡ് ക്ലാസ് വിഭാഗങ്ങളിലേക്കും തീ വ്യാപിച്ചു. പ്രൊജക്ടര്‍ റൂമിനോ പ്രദര്‍ശന ഉപകരണങ്ങള്‍ക്കോ നാശനഷ്ടമുണ്ടായിട്ടില്ല. കാര്‍ബണെന്ന സിനിമയാണ് പദ്മനാഭയില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. ദൈവമേ കൈതൊഴാംകേള്ക്കുമാറാകണം, ഈട എന്നി സിനിമകളാണ് ദേവിപ്രിയയില്‍ പ്രദര്‍ശനത്തിനുള്ളത്.
ബുധനാഴ്ച രാത്രി സെക്കന്‍ഡ് ഷോയ്ക്ക് ശേഷം അടച്ച തിയേറ്ററാണിത്. വ്യാഴാഴ്ച രാവിലെ ഷോ ആരംഭിക്കുന്നതിന് മുന്നോടിയായി തിയറ്റര്‍ വൃത്തിയാക്കാന്‍ ജീവനക്കാരെത്തുന്നതിന് തൊട്ടുമുമ്പായിരുന്നു തീപിടിത്തമുണ്ടായത്. തമ്പാനൂര്‍ ഫയര്‍ സ്റ്റേഷനിലെ അസി. ഡിവിഷന് ഓഫീസര്‍ അബ്ദുള്‍ റഷീദ്, സ്റ്റേഷന് ഓഫീസര്‍ സുരേഷ്കുമാര്‍ എന്നിവരുടെയും ഫോര്‍ട്ട് എസ്.ഐ ഷാജിമോന്റെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍.
സമീപത്തെ കടകളിലേക്ക് തീ വ്യാപിക്കാതിരിക്കാന്‍ ഫയര്‍ഫോഴ്സ് ശ്രദ്ധിച്ചത് കൂടുതല്‍ നാശനഷ്ടങ്ങളൊഴിവാക്കാനും ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാനും സഹായിച്ചു. പത്മാവത് സിനിമയുടെ റിലീസിംഗ് ഇവിടെയില്ലാതിരുന്നതിനാല്‍ തീപിടിത്തത്തില്‍ മറ്റ് സംശയങ്ങള്‍ക്കൊന്നും അടിസ്ഥാനമില്ലെന്ന് പോലീസ് അറിയിച്ചു. നാശനഷ്ടങ്ങളുടെ തോത് കണക്കാക്കി വരുന്നതേയുള്ളൂ, ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം. എ.സിയുടെ സീലിംഗില്‍ തീ ആദ്യം പടര്‍ന്നതിനാല്‍ അവിടെയുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Fire breaks out at Sree Padmanabha Theatre in Thiruvananthapuram, Thiruvananthapuram, News, Cinema, Theater, Burnt, Injured, Entertainment, Police, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.