ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ അവതാരകനായ റിയാലിറ്റി ഷോ ബിഗ് ബോസ് 15ന്റെ സെറ്റില്‍ തീപിടുത്തം; ആളപായമോ പരിക്കോ ഇല്ല
Feb 13, 2022, 18:52 IST
മുംബൈ: (www.kvartha.com 13.02.2022) ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ അവതാരകനായ റിയാലിറ്റി ഷോ ബിഗ് ബോസ് 15ന്റെ സെറ്റില്‍ തീപിടുത്തം. മുംബൈയിലെ ഫിലിം സിറ്റിയിലുള്ള ബിഗ്ബോസ് സെറ്റില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് തീപിടുത്തമുണ്ടായത്.
സംഭവസ്ഥലത്തേക്ക് നാല് അഗ്നിശമന സേനാ യുനിറ്റുകളെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് എ എന്‍ ഐ റിപോര്‍ട് ചെയ്യുന്നു. സെറ്റിന്റെ ഏത് ഭാഗത്താണ് തീപിടുത്തം സംഭവിച്ചതെന്ന വിവരം പുറത്തുവന്നിട്ടില്ല. അപകടത്തില്‍ പരിക്കോ ആളപായമോ ഇല്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.
അടുത്തിടെ, ടിവി താരം തേജസ്വി പ്രകാശിനെ വിജയിയായി പ്രഖ്യാപിച്ചാണ് ബിഗ് ബോസ് 15 അവസാനിച്ചത്. നാല് മാസക്കാലം പ്രേക്ഷകരെ ഹരംകൊള്ളിച്ച ബിഗ് ബോസ്-15ന്റെ അവസാന എപിസോഡ് ജനുവരി 30നായിരുന്നു.
'സ്വരഗിണി - ജോഡിന്‍ റിഷ്തന്‍ കേ സുര്‍' എന്ന സിനിമയിലെ അഭിനയത്തിലൂടെയാണ് തേജസ്വി പ്രകാശ് അറിയപ്പെട്ടു തുടങ്ങിയത്. 40 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസിനൊപ്പം ബിഗ് ബോസ് ട്രോഫിയും തേജസ്വി സ്വന്തമാക്കി.
ഷോയുടെ അവതാരകനായ സല്‍മാന്‍ ഖാനാണ് വിജയിയെ പ്രഖ്യാപിച്ചത്. സെഹജ്പാല്‍ ഫസ്റ്റ് റണര്‍ അപ് ആയപ്പോള്‍ തേജസ്വി പ്രകാശിന്റെ കാമുകന്‍ കരണ്‍ കുന്ദ്ര മൂന്നാം സ്ഥാനത്തെത്തി. നടി ഷമിത ഷെട്ടി നാലാം സ്ഥാനത്തെത്തിയപ്പോള്‍ നൃത്തസംവിധായകന്‍ നിശാന്ത് ഭട് ഫൈനല്‍ മത്സരത്തില്‍ നിന്ന് ഒഴിവാകുകയും 10 ലക്ഷം രൂപ സ്വന്തമാക്കുകയും ചെയ്ത് അഞ്ചാം സ്ഥാനത്തെത്തി.
Keywords: Fire breaks out on set of Salman Khan's Bigg Boss 15, no casualties reported, Mumbai, News, Bollywood, Salman Khan, Cinema, National, Big Boss.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.