ജി എസ് ടി: ഉത്പന്നങ്ങളുടെ നികുതി പരിഷ്‌കരിച്ചു

 


ന്യൂഡൽഹി: (www.kvartha.com 12.06.2017) 66 ഉത്പന്നങ്ങളുടെ നികുതിയിൽ മാറ്റം വരുത്താൻ ചരക്ക് സേവന നികുതി (ജി എസ് ടി) കൗൺസിൽ യോഗത്തിൽ തീരുമാനമായെന്ന് ധനകാര്യ മന്ത്രി അരുൺ ജെയ്‌റ്റിലി അറിയിച്ചു.

ഐസ്, അഗര്‍ബത്തി എന്നിവയുടെ നികുതി പന്ത്രണ്ടിൽ നിന്ന് അഞ്ച് ശതമാനവും, കമ്പ്യൂട്ടര്‍ പ്രിന്റര്‍, സ്കൂള്‍ ബാഗ്, ടാര്‍പ്പായ, കണ്‍മഷി തുടങ്ങിയവയുടെ നികുതി പതിനെട്ട് ശതമാനം, അച്ചാര്‍, സോസ്, സാനിറ്ററി നാപ്കിന്‍ എന്നിവയുടെ പന്ത്രണ്ട് ശതമാനം എന്നിങ്ങനെ മാറ്റം വരുത്തി.

നൂറ് രൂപയ്ക്ക് താഴെയുള്ള സിനിമാ ടിക്കറ്റുകള്‍ക്ക് പതിനെട്ട് ശതമാനവും നൂറ് രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റുകള്‍ക്ക് ഇരുപത്തിയെട്ട് ശതമാനവുമാക്കി പരിഷ്ക്കരിച്ചു. നിലവിൽ 28 മുതൽ 110 ശതമാനം വരെയാണ് ഓരോ സംസ്ഥാനത്തുമുള്ള വിനോദനികുതി. ദേശീയതലത്തിൽ 30 ശതമാനമാണ് ശരാശരി നികുതി. പ്രാദേശിക സിനിമകളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടിക്കറ്റുകള്‍ക്ക് രണ്ടു തരത്തിലുള്ള നികുതി ചുമത്താന്‍ നിശ്ചയിച്ചത്.

ഇൻസുലിന്റെയും കശുവണ്ടി പരിപ്പിന്റെയും നികുതി പന്ത്രണ്ട് ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറച്ചു. കോൺക്രീറ്റ് പൈപ്പ്, പ്രിന്റർ, ട്രാക്ടറിന്റെ ഭാ​ഗങ്ങൾ എന്നിവയുടെ നികുതിയിലും ഇളവ് വരുത്തിയിട്ടുണ്ട്. ഇൻസ്റ്റന്റ് ഭക്ഷണ പദാ‍ർത്ഥങ്ങളുടെയും നികുതി കുറച്ചിട്ടുണ്ട്. എന്നാൽ അര ശതമാനമായിരുന്ന ചെറുകിട ഹോട്ടലുകളുടെ നികുതി അഞ്ച് ശതമാനമായി ഉയർത്തി.

ജി എസ് ടി: ഉത്പന്നങ്ങളുടെ നികുതി പരിഷ്‌കരിച്ചു

ലോട്ടറിയുടെ നികുതി 18നു ചേരുന്ന യോ​ഗം തീരുമാനിക്കും. എന്നാൽ ഹൈബ്രിഡ്കാര്‍, ഉപയോഗശൂന്യമായ പ്ളാസ്റ്റിക് തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ ധാരണയായില്ല. എയർ കണ്ടീഷൻഡ് അല്ലാത്ത റെസ്റ്റോറന്റുകളെ സേവന നികുതിയിൽ നിന്ന് ഒഴിവാക്കണമെന്നും പ്ലൈവുഡിന്റെ നികുതി കുറയ്ക്കണമെന്നുമുള്ള കേരളത്തിന്റെ ആവശ്യം കൗൺസിൽ അം​ഗീകരിച്ചില്ല.

ചരക്കുലോറികളിലെ ഇന്‍വോയ്സ് ഓണ്‍ലൈന്‍ വഴി പരിശോധിക്കുന്ന ഇ-വേ ബില്ലിന്റെ കുറിച്ച തർക്കം നിലനിൽക്കുന്നുണ്ട്. ഇതിനെക്കുറിച്ചു ഈ മാസം 18ന് ചേരുന്ന അടുത്ത ജി എസ് ടി കൗണ്‍സില്‍ യോഗം തീരുമാനമെടുക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: Finance Minister Arun Jaitley said that the Goods and Service Tax (GST) council meeting decided to change the taxes of sixty-six products.

Keywords:  National, India, State, Kerala, GST, Finance, Meeting, Minister, Tax&Savings, Online, Hotel, Cinema, Theater, Entertainment, Ticket, Lottery, News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia