വനിതാ മതിലിന് രാഷ്ട്രീയമില്ല; മഞ്ജു വാരിയരുടെ സാമൂഹിക ബോധത്തിന്റെ കണ്ണാടി മാറണമെന്ന് മന്ത്രി ജി. സുധാകരന്‍

 


ആലപ്പുഴ: (www.kvartha.com 18.12.2018) വനിതാ മതിലിനെ നോക്കിക്കണ്ട സാമൂഹിക ബോധത്തിന്റെ കണ്ണാടി നടി മഞ്ജു വാരിയര്‍ മാറ്റണമെന്നു പൊതുമരാമത്തു മന്ത്രി ജി.സുധാകരന്‍. വനിതാ മതിലിനു രാഷ്ട്രീയമില്ല. മഞ്ജു വാരിയരുടെ കണ്ണാടിയുടെ കുഴപ്പമാണ്. അഭിനേത്രി എന്ന നിലയില്‍ അവരോട് ബഹുമാനക്കുറവില്ല. സാമൂഹിക വിപ്ലവങ്ങള്‍ക്കു നേതൃത്വം നല്‍കിയ മന്നത്തു പത്മനാഭന്‍ സ്ഥാപിച്ച പ്രസ്ഥാനമാണ് ഇപ്പോള്‍ നവോത്ഥാന പ്രവര്‍ത്തനത്തെ എതിര്‍ക്കുന്നതെന്നും സുധാകരന്‍ ആലപ്പഴയില്‍ പറഞ്ഞു.

സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന വനിതാ മതിലിന് ആദ്യം പിന്തുണ അറിയിച്ചിരുന്ന മഞ്ജു പിന്നീടു അതു പിന്‍വലിച്ചിരുന്നു. കലയാണ് തന്റെ രാഷ്ട്രീയമെന്നും പാര്‍ട്ടികളുടെ പേരില്‍ രാഷ്ട്രീയനിറമുള്ള പരിപാടികളില്‍നിന്ന് അകന്നുനില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സമൂഹമാധ്യമത്തിലെ കുറിപ്പില്‍ മഞ്ജു വ്യക്തമാക്കിയിരുന്നു. ഇതെത്തുടര്‍ന്നാണ് സുധാകരന്റെ പ്രതികരണം.

വനിതാ മതിലിന് രാഷ്ട്രീയമില്ല; മഞ്ജു വാരിയരുടെ സാമൂഹിക ബോധത്തിന്റെ കണ്ണാടി മാറണമെന്ന്  മന്ത്രി ജി. സുധാകരന്‍

അതിനിടെ, മഞ്ജു വാരിയരെ പ്രതീക്ഷിച്ചല്ല വനിതാ മതില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതെന്നും അവരുടെ പിന്മാറ്റം മതിലിനെ ബാധിക്കില്ലെന്നും മന്ത്രി എം എം മണി പറഞ്ഞിരുന്നു. മന്ത്രി മെഴ്‌സിക്കുട്ടി അമ്മയും മഞ്ജുവിനെതിരെ തിരിഞ്ഞിരുന്നു.

വനിതാ മതിലില്‍ നിന്നും പിന്‍വാങ്ങിയതിന് സമൂഹ മാധ്യമങ്ങളിലൂടെ മഞ്ജുവിന് ഏറെ വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്. മഞ്ജു അവസരവാദിയാണെന്നും പദവിക്കും പ്രശസ്തിക്കും വേണ്ടിയാണ് വനിതാ മതിലിനുള്ള പിന്തുണ പിന്‍വലിച്ചതെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. സിന്ധു ജോയിയും മഞ്ജുവിനെതിരെ തിരിഞ്ഞിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: G Sudhakaran against Manju Warrier on Women Wall, Alappuzha, News, Trending, Politics, Controversy, G Sudhakaran, Manju Warrier, Actress, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia