Gauri Khan | ശാരൂഖ് ഖാന്റെ ഭാര്യയെന്ന പദവി തന്റെ തൊഴില്‍ ജീവിതത്തെ മോശമായി ബാധിച്ചുവെന്ന് തുറന്നുപറഞ്ഞ് ഗൗരി ഖാന്‍

 


മുംബൈ: (www.kvartha.com) 'ബോളിവുഡ് സൂപര്‍ താരം ശാരൂഖ് ഖാന്റെ ഭാര്യയെന്ന പദവി തന്റെ തൊഴില്‍ ജീവിതത്തെ മോശമായി ബാധിച്ചുവെന്ന് തുറന്നുപറഞ്ഞ് ഗൗരി ഖാന്‍. കോഫി വിത് കരണ്‍ സീസണ്‍ ഏഴിലാണ് ഗൗരി തന്റെ മനസു തുറന്നത്. 

ഗൗരിയും, മഹീപ് കപൂറും, ഭാവന പാന്‍ഡെയും അതിഥികളായി എത്തുന്ന പരിപാടി വ്യാഴാഴ്ച ഡിസ്‌നി ഹോട്‌സ്റ്റാറില്‍ സ്ട്രീം ചെയ്യും. മൂവരും തങ്ങളുടെ വിവാഹജീവിതത്തിലെയും മറ്റുമുള്ള കാര്യങ്ങളാണ് പരിപാടിയിലൂടെ തുറന്നുകാട്ടുന്നത്.

Gauri Khan | ശാരൂഖ് ഖാന്റെ ഭാര്യയെന്ന പദവി തന്റെ തൊഴില്‍ ജീവിതത്തെ മോശമായി ബാധിച്ചുവെന്ന് തുറന്നുപറഞ്ഞ് ഗൗരി ഖാന്‍

ഇന്റീരിയര്‍ ഡിസൈനറായ തനിക്ക് ശാരൂഖിന്റെ ഭാര്യയായതിനാല്‍ പലപ്പോഴും അര്‍ഹിച്ച ജോലി കിട്ടുന്നില്ലെന്ന് ഗൗരി പറഞ്ഞു. ഗൗരിയെ വിളിച്ചാല്‍ നല്ല ശ്രദ്ധകിട്ടുമെന്നും അതിനാല്‍ കൂടുതല്‍ ജോലി സാധ്യതയുണ്ടെന്നുമാണ് പലരുടെയും ധാരണ. എന്നാല്‍ ഒരു പുതിയ പ്രൊജക്ട് വരുമ്പോള്‍, ചിലര്‍ എന്നെ ഒരു ഡിസൈനര്‍ എന്ന നിലയിലാണ് സമീപിക്കുന്നത്.

എന്നാല്‍ മറ്റു ചില സമയങ്ങളില്‍ ശാരൂഖിന്റെ ഭാര്യക്കൊപ്പമാണ് ജോലി ചെയ്യുന്നത് എന്നത് ഇഷ്ടമില്ലാത്ത ചിലരുണ്ട്. ലഭിക്കുന്ന പ്രോജക്ടുകളില്‍ പകുതിയും ഇങ്ങനെയാണെന്ന് അവര്‍ ഷോയില്‍ പങ്കുവെച്ചു.

ജോലിയുടെയും പണത്തിന്റെയും പ്രശസ്തിയുടെയും ഭാഗമായി നേരിട്ട പ്രശ്‌നങ്ങളെ കുറിച്ചാണ് മഹീപ് കപൂര്‍ മനസു തുറന്നത്.

'സഞ്ജയ് വര്‍ഷങ്ങളോളം ജോലിയില്ലാതെ വീട്ടില്‍ ഇരിക്കുന്ന സമയമുണ്ടായിരുന്നു. ആ അവസരങ്ങളില്‍ പണത്തിന് വളരെ ഞെരുക്കമായിരുന്നു. ഗ്ലാമറസ് ലോകത്താണ് എന്റെ കുട്ടികള്‍ വളര്‍ന്നത്. അവര്‍ക്ക് തങ്ങളുടെ അന്നത്തെ സാഹചര്യം പറഞ്ഞാല്‍ മനസിലാകില്ല. ചില ആളുകളെ കാണുമ്പോള്‍ കപൂര്‍ കുടുംബത്തിലെ പരാജയപ്പെട്ടുപോയ ആളുകളാണ് ഞങ്ങള്‍ എന്ന് എനിക്ക് തോന്നി എന്നും മഹീപ് പറഞ്ഞു.

കരണ്‍ തന്റെ ഷോയില്‍ ഇതുവരെ 25 ലധികം പേര്‍ക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. രണ്‍വീര്‍ സിംഗ്, ആലിയ ഭട്ട്, അക്ഷയ് കുമാര്‍, സാമന്ത റൂത്ത് പ്രഭു, സാറ അലി ഖാന്‍, ജാന്‍വി കപൂര്‍, കത്രീന കൈഫ്, വിക്കി കൗശല്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര, കിയാര അദ്വാനി, ശാഹിദ് കപൂര്‍, ഇശാന്‍ ഖട്ടര്‍, അനന്യ പാണ്ഡേ, വിജയ് ദേവേരകൊണ്ട, സിദ്ധാന്ത് ചതുര്‍വേദി കപൂര്‍, ആമിര്‍ ഖാന്‍ തുടങ്ങിയവര്‍ അവരില്‍ ചിലരാണ്.

Keywords: Gauri Khan says being Shah Rukh Khan's wife adversely affects her work, people don't want to hire her, Mumbai, News, Cinema, Bollywood, Sharukh Khan, Cine Actor, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia