Gautham Vasudev | 'എനിക്ക് സിനിമ ശരിക്കും ഇഷ്ടമായി, എന്തൊരു ആശയം, വളരെ മനോഹരമായി ഒരുക്കിയിരിക്കുന്നു'; തരുണ്‍ മൂര്‍ത്തിയുടെ സൗദി വെള്ളക്കയ്ക്ക് പ്രശംസയുമായി സംവിധായകന് ഗൗതം വാസുദേവ് മേനോന്
Jan 21, 2023, 10:02 IST
കൊച്ചി: (www.kvartha.com) 'ഓപ്പറേഷന് ജാവ' എന്ന സൂപര്‍ ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി ഒരുക്കിയ ചിത്രമാണ് 'സൗദി വെള്ളക്ക'. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഒരു പോലെ നേടിയിരുന്നു. റിലീസ് ചെയ്ത് ആദ്യദിവസം മുതല്‍ തന്നെ കലാ- സാസ്കാരിക രംഗത്തെ നിരവധി പേരാണ് സിനിമയ്ക്ക് പ്രശംസയുമായി രംഗത്തെത്തിയത്. തിയേറ്റര്‍ റിലീസിന് പിന്നാലെ സൗദി വെളളക്ക ഒടിടിയില്‍ എത്തിയപ്പോഴും ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങിയിരുന്നു.
ഇപ്പോഴിതാ, സംവിധായകന് ഗൗതം വാസുദേവ് മേനോനും സൗദി വെള്ളക്കയെ പ്രശംസിച്ച് എത്തിയിരിക്കുകയാണ്. അദ്ദേഹം സിനിമയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. സൗദി വെള്ളക്ക ഇഷ്ടമായെന്നും വളരെ മനോഹരമായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ഗൗതം വാസുദേവ് മേനോന് പറയുന്നു.
'എനിക്ക് സിനിമ ശരിക്കും ഇഷ്ടമായി. എന്തൊരു ആശയം. വളരെ മനോഹരമായി ഒരുക്കിയിരിക്കുന്നു. സ്ക്രീന്‍ പ്ലേ വളരെ ലളിതവും യാഥാര്‍ത്ഥ്യവും ആയിരുന്നിട്ടും പിടിമുറുക്കുന്നതായിരുന്നു. മികച്ച പ്രകടനങ്ങള്‍ ലഭിച്ചു. ഡയലോഗുകളും എനിക്കിഷ്ടപ്പെട്ടു. കീപ്പ് ഇറ്റ് അപ്പ്',- ഗൗതം വാസുദേവ് കുറിച്ചു. സൗദി വെള്ളക്കയുടെ സംവിധായകന് തരുണ്‍ മൂര്‍ത്തിയാണ് ഗൗതം വാസുദേവിന്റെ വാക്കുകള്‍ ഫേസ്ബുകില്‍ പങ്കുവച്ചിരിക്കുന്നത്.
ലുക്മാന് അവറാന്, ദേവി വര്‍മ്മ, സിദ്ധാര്‍ഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കര്‍, ഗോകുലന്, ശ്രിന്ധ, റിയ സെയ്റ, ധന്യ അനന്യ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്. മനു അങ്കിള്‍ എന്ന ചിത്രത്തിലെ ലോതര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുര്യന് ചാക്കോയും ചിത്രത്തിന്റെ ഭാഗമായിരുന്നു. സൗദി വെള്ളക്കയുടെ തിരക്കഥയും തരുണ്‍ മൂര്‍ത്തി തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.
Keywords: News,Kerala,State,Kochi,Entertainment,Cinema,Mollywood,Director,Top-Headlines,Latest-News,Facebook,Facebook Post, Gautham Vasudev Menon appreciate Malayalam movie Saudi Vellakka
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.