Film Festival | മലയാള സിനിമയില്‍ യഥാര്‍ഥമായ സര്‍ഗാത്മക ആവിഷ്‌കാകരങ്ങളുണ്ടാകുന്നില്ലെന്ന് എന്‍ ശശിധരന്‍; കണ്ണൂരില്‍ ഗൊദാര്‍ദ് ചലചിത്രോത്സവം തുടങ്ങി
Oct 10, 2022, 19:25 IST
കണ്ണൂര്‍: (www.kvartha.com) സര്‍ഗാത്മകതയുടെ യഥാര്‍ഥമായ ആവിഷ്‌കാരങ്ങള്‍ മലയാള സിനിമയിലുണ്ടാകുന്നില്ലെന്ന് എഴുത്തുകാരന്‍ എന്‍ ശശിധരന്‍ അഭിപ്രായപ്പെട്ടു. കണ്ണൂര്‍ പ്രസ്‌ക്ലബ് ഫിലിം സൊസൈറ്റി സംഘടിപ്പിച്ച ഴാങ്ങ് ഗൊദാര്‍ദ് ചലചിത്രോത്സവം പ്രസ് ക്ലബ് ഹോളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തില്‍ കുറെ നല്ല സിനിമകള്‍ നമുക്ക് ഇഷ്ടമാണ്. മഹേഷിന്റെ പ്രതികാരം പോലുളള നവസിനിമകള്‍ വ്യത്യസ്തവുമാണ്. എന്നാല്‍ കഴിഞ്ഞ 10 ദശകങ്ങളില്‍ മലയാളസാഹിത്യത്തിലുണ്ടായ അതിഗംഭീരമായ മാറ്റങ്ങള്‍ നമ്മുടെ സിനിമയില്‍ വന്നിട്ടുണ്ടോയെന്ന കാര്യം സംശയമാണെന്നും അദ്ദേഹം പറഞ്ഞു.
കവിത, ചെറുകഥ, നോവല്‍ എന്നിവയിലൊക്കെ വലിയമാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഹോളിവുഡ് സിനിമയെ തന്റെ സര്‍ഗതാത്മതകയ്ക്കു അങ്ങേയറ്റം എതിരായി കണ്ട ചലച്ചിത്രകാരനായിരുന്നു ഗോദാര്‍ദ്. മനുഷ്യന്റെ ആത്യന്തികമായ നന്മയെ ഹനിക്കുന്ന എന്തോ അതിലുണ്ടെന്ന് അദ്ദേഹം കരുതി. എല്ലാ മനുഷ്യരും നല്ലതു ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ്. ജീവിതത്തില്‍ നല്ലതും തെറ്റും ചെയ്യുമ്പോഴും അവര്‍ ഉള്ളില്‍ നല്ലതു ചെയ്യണമെന്ന വികാരമാണുള്ളത്. അക്രമോത്സുകമായ വികാരങ്ങള്‍ ആവിഷ്‌കരിച്ചു മനുഷ്യ മനസുകളെ മലീമസമാക്കുന്ന ഹോളിവുഡ് സിനിമയെ തന്റെ ചലചിത്രങ്ങളിലൂടെ എതിര്‍ക്കുന്നില്ലെങ്കിലും അതിനെതിരെയാണ് ഗൊദാര്‍ദ് സിനിമകര്‍ വര്‍ത്തിച്ചതെന്നും എന്‍ ശശിധരന്‍ പറഞ്ഞു.
ഗൊദാര്‍ദിനെപ്പോലെ സിനിമയെ ടൂളായി കണ്ടു തനിക്ക് പറയാനുള്ള കാര്യം പറഞ്ഞ സംവിധായകര്‍ മലയാളത്തിലില്ല. ജോണ്‍ എബ്രഹാമിന്റെ തമിഴ് ചിത്രമായ അഗ്രഹാരത്തിലെ കഴുതയും മലയാളത്തിലെടുത്ത ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളും ഏറ്റവും മികച്ച സിനിമകളാണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും എന്‍ ശശിധരന്‍ പറഞ്ഞു. അക്കാലത്ത് അടൂര്‍ ഭാസിയെപോലുള്ള ഒരു നടനെ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളില്‍ തെങ്ങിന്‍മേല്‍ കയറ്റി അഭിനയിക്കുകയെന്നതു ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല. എന്നാല്‍ മാറ്റത്തെ ആരും കണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ പ്രസ്‌ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാന്‍ അധ്യക്ഷനായി. സെക്രടറി കെ വിജേഷ് സ്വാഗതവും ട്രഷറര്‍ കബീര്‍ കണ്ണാടിപറമ്പ് നന്ദിയും പറഞ്ഞു. ഉദ്ഘാടന ചിത്രമായി ഗോദാര്‍ദിന്റെ ബ്രെത് ലെസ് പ്രദര്‍ശിപ്പിച്ചു.

Keywords: Latest-News, Kerala, Kannur, Top-Headlines, Film Fest, Film, Cinema, Entertainment, Godard film festival started in Kannur.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.