Gaganachari | അലന്‍ പോള്‍ വലംപറമ്പിലായി ഗോകുല്‍ സുരേഷ്; പിറന്നാള്‍ സമ്മാനമായി ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

 



കൊച്ചി: (www.kvartha.com) ഗോകുല്‍ സുരേഷിനെ നായകനാക്കി അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഗഗനചാരി'. ഇപ്പോഴിതാ ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഗോകുല്‍ സുരേഷിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.

ഗോകുല്‍ സുരേഷ് അവതരിപ്പിക്കുന്ന 'അലന്‍ പോള്‍ വലംപറമ്പില്‍' എന്ന കഥാപാത്രത്തിന്റെ പോസ്റ്റാണ് റിലീസായത്.  'അങ്കമാലി ഡയറീസ്', 'അനുരാഗ കരിക്കിന്‍ വെള്ളം', 'ജല്ലിക്കട്ട്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രശാന്ത് പിള്ള സംഗീതം പകരുന്ന ചിത്രമാണ് 'ഗഗനചാരി'. 

Gaganachari | അലന്‍ പോള്‍ വലംപറമ്പിലായി ഗോകുല്‍ സുരേഷ്; പിറന്നാള്‍ സമ്മാനമായി ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു


ചിത്രത്തില്‍ അനാര്‍ക്കലി മരിയ്ക്കാറാണ് നായികയായി എത്തുന്നത്. അജു വര്‍ഗ്ഗീസ്, കെ ബി ഗണേഷ് കുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രമായി എത്തുന്ന ഗഗനചാരിയുടെ ഛായാഗ്രാഹണം സുര്‍ജിത്ത് എസ് പൈയാണ് നിര്‍വഹിക്കുന്നത്. സംവിധായകന്‍ പ്രിയദര്‍ശന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ശിവ, സംവിധായകന്‍ അരുണ്‍ ചന്ദു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ സംഭാഷണമെഴുതുന്നത്.



 

Keywords:  News,Kerala,State,Cinema,Actor,Cine Actor,Entertainment,Social-Media,Facebook, Gokul Suresh starrer 'Gaganachari' charecter poster out
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia