കൊച്ചി: (www.kvartha.com 31.10.2021) മലയാളികളുടെ പ്രിയനായിക സംവൃത സുനിലിന് 34-ാം പിറന്നാള്‍. 2004ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത 'രസികന്‍' എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് ചുവടുവച്ച സംവൃത, പിന്നീട് ഒരുപിടി നല്ല സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറി. കണ്ണൂര്‍ സ്വദേശിയാണ് സംവൃത സുനില്‍. കെ ടി സുനിലാണ് സംവൃതയുടെ പിതാവ്. സാജ്നയാണ് മാതാവ്.
വിവാഹശേഷം അഭിനയത്തില്‍ നിന്നും ചെറിയ ഇടവേള എടുത്തിരുന്നു താരം. കോഴിക്കോട്ടുകാരനായ അഖില്‍ ജയരാജാണ് സംവൃതയെ വിവാഹം കഴിച്ചത്. അഭിനയത്തില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും സംവൃത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കുടുംബത്തോടൊപ്പം യുഎസിലാണ് സംവൃതയുടെ താമസം. രണ്ടുമക്കളാണ് സംവൃതയ്ക്ക്.
Keywords: Kochi, News, Kerala, Actress, Samvritha Sunil, Cinema, Entertainment, Happy Birthday to Samvrutha Sunil