മദ്യപാനം: പൃഥ്വിരാജിനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി

 


കൊച്ചി: (www.kvartha.com 22.01.2016) മദ്യപാന രംഗവുമായി ബന്ധപ്പെട്ട് പൃഥ്വിരാജിനെതിരെ ഉണ്ടായിരുന്ന കേസ് ഹൈക്കോടതി റദ്ദാക്കി. സിനിമയിലെ മദ്യപാന രംഗത്തില്‍ മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പ് നല്‍കിയില്ലെന്നാണ് കേസ്.

തിരുവനന്തപുരം ശ്രീവിശാഖ് തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ച സെവന്‍ത് ഡേ എന്ന ചിത്രമാണ് ഇത്തരത്തില്‍ പ്രദര്‍ശിപ്പിച്ചതായി പരാതിക്കാരന്‍ ആരോപിച്ചിരുന്നത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി അനുസരിച്ചുള്ള കേസില്‍ പൃഥ്വി നാലാം പ്രതിയായിരുന്നു.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൃഥ്വിരാജ് ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയിലാണ് ഇപ്പോള്‍ ജസ്റ്റിസ് ബി കമാല്‍പാഷയുടെ ഉത്തരവ്. നിയമപ്രകാരമുള്ള മുന്നറിയിപ്പുകളോടെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ സിനിമാ നിര്‍മ്മാതാവിനും വിതരണക്കാരനുമാണ് ബാധ്യത. നായകനായാലും അല്ലെങ്കിലും ഇത്തരം കേസുകളില്‍ അഭിനേതാക്കളെ പ്രതിചേര്‍ക്കാനാവില്ലെന്നും കോടതി പറഞ്ഞു.

മദ്യപാനം: പൃഥ്വിരാജിനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി


Keywords: Kochi, Entertainment, High Court of Kerala, Kerala, Liquor, Cinema, Prithvi Raj.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia