നടന്‍ സൂര്യയെ ചെരിപ്പുകൊണ്ടടിച്ചാല്‍ ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു മക്കള്‍ കക്ഷി നേതാവ്

 


ചെന്നൈ: (www.kvartha.com 21.09.2020) നടന്‍ സൂര്യയെ ചെരിപ്പുകൊണ്ടടിച്ചാല്‍ ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു മക്കള്‍ കക്ഷി നേതാവ്. ഹിന്ദു മക്കള്‍ കക്ഷി നേതാവ് ധര്‍മമാണ് ഇത്തരമൊരു ആഹ്വാനം നല്‍കിയിരിക്കുന്നത്. അങ്ങനെ ചെയ്യുന്നയാള്‍ക്ക് പാര്‍ട്ടി അധ്യക്ഷന്‍ അര്‍ജുന്‍ സമ്പത്ത് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നായിരുന്നു ധര്‍മയുടെ വാഗ്ദാനം. എന്നാല്‍ സംഭവം വിവാദമായതോടെ ഹിന്ദു മക്കള്‍ കക്ഷി ധര്‍മയുടെ പരാമര്‍ശം തള്ളിക്കളഞ്ഞു.

സൂര്യ വിദ്യാര്‍ഥികളെയും കുട്ടികളെയും വഴിതെറ്റിക്കുകയാണെന്നാണ് ഹിന്ദു മക്കള്‍ കക്ഷി നേതാവിന്റെ ആരോപണം. സൂര്യയുടെ ഉടമസ്ഥതയിലുള്ള അഗരം ഫൗണ്ടേഷന്റെ പ്രവര്‍ത്തനം മോശമാണെന്നും നേതാവ് കുറ്റപ്പെടുത്തി. മൂന്ന് വയസുള്ള കുട്ടിക്ക് മൂന്ന് ഭാഷ പറഞ്ഞുകൊടുക്കുന്നു എന്നാണ് സൂര്യ പറഞ്ഞത്. സംസ്ഥാന സര്‍ക്കാര്‍ പോലും അഞ്ച് വയസ് മുതലാണ് കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടതെന്നാണ് പറയുന്നത്. കമ്യൂണിസ്റ്റുകാരില്‍ നിന്നും ദ്രാവിഡ കക്ഷികളില്‍ നിന്നും പൈസ വാങ്ങിയാണ് സൂര്യ നിയമത്തെ വെല്ലുവിളിക്കുന്നതെന്നും ഹിന്ദു മക്കള്‍ കക്ഷി നേതാവ് ആരോപിച്ചു.

നടന്‍ സൂര്യയെ ചെരിപ്പുകൊണ്ടടിച്ചാല്‍ ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു മക്കള്‍ കക്ഷി നേതാവ്

സൂര്യയെ അറസ്റ്റ് ചെയ്യണം. ഇല്ലെങ്കില്‍ എവിടെ സൂര്യയെ കണ്ടുകിട്ടുന്നോ അവിടെവെച്ച് ചെരിപ്പൂരി അടിക്കണം. അങ്ങനെ ചെയ്യുന്നയാള്‍ക്ക് പാര്‍ട്ടി പ്രസിഡന്റ് അര്‍ജുന്‍ സമ്പത്ത് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നായിരുന്നു ധര്‍മ പറഞ്ഞത്. എന്നാല്‍ പരാമര്‍ശം വിവാദമായതോടെയാണ് അര്‍ജുന്‍ സമ്പത്ത് ധര്‍മയെ തള്ളിയത്. താനോ പാര്‍ട്ടിയോ അങ്ങനെ പറഞ്ഞിട്ടില്ലെന്നായിരുന്നു ധര്‍മയുടെ വിശദീകരണം.

നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിനായി തയ്യാറെടുത്തുകൊണ്ടിരുന്ന മൂന്ന് തമിഴ്‌നാട് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ സൂര്യ പ്രതികരിച്ചിരുന്നു. ഇത്തരം എന്‍ട്രന്‍സ് പരീക്ഷകളെ മനുനീതി ടെസ്റ്റുകള്‍ എന്നാണ് വിളിക്കേണ്ടത് എന്നായിരുന്നു താരത്തിന്റെ പ്രതികരണം. ഇത്തരം പരീക്ഷകളെ ബഹിഷ്‌കരിക്കുന്നതിനായി ഏവരും ഒന്നിക്കണം.

ഏവരുടെയും ജീവന് ഭീഷണിയാകുന്ന ഈ മഹാമാരി കാലത്ത് പോലും വിദ്യാര്‍ഥികള്‍ തങ്ങളുടെ യോഗ്യത തെളിയിക്കാനായി പരീക്ഷകളെഴുതേണ്ടി വരുന്നതിനെ ശക്തമായി എതിര്‍ക്കുന്നുവെന്നും സൂര്യ വ്യക്തമാക്കിയിരുന്നു. പിന്നാലെ സൂര്യയ്ക്കെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ജഡ്ജി ആവശ്യപ്പെടുകയുണ്ടായി.

Keywords:  Hindu Makkal Katchi leader asks to slap Actor suriya for NEET comment controversy, Chennai,News,Politics,Cinema,Actor,Compensation,Controversy,National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia