തന്നോടല്ലാതെ മറ്റാരോടും സംസാരിക്കരുതെന്ന് കാമുകന്‍; പ്രണയം അവസാനിപ്പിച്ച് ആലിയ
Oct 29, 2016, 16:30 IST
(www.kvartha.com 29.10.2016) ബോളിവുഡിലെ ക്യൂട്ട് സുന്ദരി ആലിയ ഭട്ടിന്റെ പ്രണയം ബി ടൗണില്‍ ചര്‍ച്ചാവിഷയമാണ്. കാമുകന്മാരുമായി ഡേറ്റിങ് തുടങ്ങുമ്പോള്‍ തന്നെ ആലിയയെ പാപ്പരാസികള്‍ പിടികൂടും. എന്നാല്‍ പ്രണയം വാര്‍ത്തയാകുന്നതോടെ തകരുകയും ചെയ്യും. ഓടുവില്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമായി പ്രണയത്തിലായെങ്കിലും അടുത്തിടെ അതും തകര്‍ന്നു.
ഇപ്പോള്‍ താന്‍ സിംഗിള്‍ ലൈഫ് ആസ്വദിക്കുകയാണെന്നാണ് താരം പറയുന്നത്. മാത്രമല്ല തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് താരം മനസ്സ് തുറക്കുകയും ചെയ്യുന്നു. 16-ാം വയസ്സിലാണ് തന്റെ ആദ്യ പ്രണയം തുടങ്ങുന്നത്. രണ്ടു വര്‍ഷത്തോളം ആ പ്രണയം നീണ്ടു. എന്നാല്‍ കാമുകന്റെ പേര് വെളിപ്പെടുത്താന്‍ മാത്രം താരം തയ്യാറായില്ല. എങ്കിലും അയാളെ വിവാഹം കഴിക്കുന്നതും അയാളുടെ കുഞ്ഞുങ്ങളുടെ അമ്മയാകുന്നതും താന്‍ സ്വപ്നം കണ്ടിരുന്നെന്ന് ആലിയ പറയുന്നു.
പക്ഷേ രണ്ട് വര്‍ഷമായപ്പോള്‍ കാമുകന്റെ സ്‌നേഹം തനിക്ക് സഹിക്കാന്‍ പറ്റാതാവുകയായിരുന്നു. തന്നോടല്ലാതെ മറ്റാരോടും സംസാരിക്കരുതെന്ന കാമുകന്റെ നിര്‍ദേശമാണ് തന്റെ ആദ്യ പ്രണയം തകരാന്‍ കാരണമെന്നും ആലിയ പറയുന്നു. ഉടനെ ഇനി തനിക്ക് പ്രണയം ഇല്ലെങ്കിലും പ്രണയിക്കുന്നതിനോട് എതിര്‍പ്പില്ലെന്ന താരം പറയുന്നു.
Keywords: How Lovely! Alia Bhatt Opens Up About Her First Love & Break-up, Bollywood, Cinema, Actress, Entertainment.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.