'ഒരു രാത്രിയ്ക്ക് എത്ര വേണം'; അശ്ലീല ചോദ്യത്തിന് തക്ക മറുപടി നല്‍കി നടി നീലിമ റാണി

 


ചെന്നൈ: (www.kvartha.com 07.01.2021) സമൂഹമാധ്യമത്തിലൂടെ അശ്ലീല പറഞ്ഞ യുവാവിന് തക്ക മറുപടി നല്‍കി നടി നീലിമ റാണി. ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് ഒരു യുവാവ് നടിയോട് മോശമായി പ്രതികരിച്ചത്. 'ഒരു രാത്രിയ്ക്ക് എത്ര വേണം', എന്നായിരുന്നു ചോദ്യം. 

'അല്‍പ്പം മാന്യത ഞാന്‍  പ്രതീക്ഷിക്കുന്നു സഹോദരാ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. അക്രമികള്‍ക്കാണ് അശ്ലീലമായ മനസുണ്ടാകുക. ദയവ് ചെയ്ത് നിങ്ങള്‍ ഒരു മനശാസ്ത്ര വിദഗ്ധനെ കാണണം. നിങ്ങള്‍ക്ക് വിദഗ്ധരുടെ സഹായം ആവശ്യമാണ്' എന്നാണ് നീലിമ മറുപടി നല്‍കിയത്. 

'ഒരു രാത്രിയ്ക്ക് എത്ര വേണം'; അശ്ലീല ചോദ്യത്തിന് തക്ക മറുപടി നല്‍കി നടി നീലിമ റാണി

നീലിമയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് മുന്നോട്ടുവന്നത്. കുറച്ചുകൂടെ കടന്ന മറുപടിയാണ് ഇവരെപ്പോലെയുള്ളവര്‍ക്കു കൊടുക്കേണ്ടിയിരുന്നത് എന്ന് അഭിപ്രായം പങ്കുവച്ചവരുമുണ്ട്. സിനിമാ സീരിയല്‍ രംഗത്ത് സജീവമാണ് നടി നീലിമ.

'ഒരു രാത്രിയ്ക്ക് എത്ര വേണം'; അശ്ലീല ചോദ്യത്തിന് തക്ക മറുപടി നല്‍കി നടി നീലിമ റാണി

Keywords: Chennai, News, National, Actress, Cinema, Entertainment, 'How much for a night'; Actress Neelima Rani has given a proper answer to an obscene question
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia