'ദര്‍ശനാ..' എന്ന വൈറല്‍ ഗാനത്തിന് പിന്നാലെ 'ഹൃദയം' ടീസെര്‍ പുറത്തിറങ്ങി; ഹൃദയം കവര്‍ന്ന് പ്രണവ് മോഹന്‍ലാലിനൊപ്പം കല്യാണി പ്രിയദര്‍ശനും

 



കൊച്ചി: (www.kvartha.com 18.11.2021) 'ദര്‍ശനാ..' എന്ന വൈറല്‍ ഗാനത്തിന് പിന്നാലെ 'ഹൃദയം' ടീസെര്‍ പുറത്തിറങ്ങി. പ്രണവ് മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ പുതിയ ടീസെറില്‍ പ്രണവിനൊപ്പം കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിക്കുന്ന കഥാപാത്രവുമുണ്ട്.

കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാര്‍. ഫേസ്ബുകിലൂടെ മോഹന്‍ലാല്‍ ആണ് 1:26 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസെര്‍ ലോഞ്ച് ചെയ്തത്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രത്തിന്റെ നിര്‍മാണം. 

'ദര്‍ശനാ..' എന്ന വൈറല്‍ ഗാനത്തിന് പിന്നാലെ 'ഹൃദയം' ടീസെര്‍ പുറത്തിറങ്ങി; ഹൃദയം കവര്‍ന്ന് പ്രണവ് മോഹന്‍ലാലിനൊപ്പം കല്യാണി പ്രിയദര്‍ശനും


ജേകബിന്റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനുശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ഹിശാം അബ്ദുള്‍ വഹാബ് ആണ്. 15 പാട്ടുകളാണ് ചിത്രത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നത്.

നേരത്തെ പുറത്തിറങ്ങിയ ദര്‍ശനാ.. എന്ന ഗാനം വൈറലായിരുന്നു. തിങ്ക് മ്യൂസികിന്റെ യുട്യൂബ് ചാനലിലൂടെ പുറത്തെത്തിയ ടീസെറിന്റെ പ്രീമിയര്‍ ഒരേസമയം 13,000 പേരിലേറെ പേര്‍ കണ്ടിരുന്നു.

 

Keywords:  News, Kerala, State, Kochi, Cinema, Cine Actor, Entertainment, Business, YouTube, Mohanlal, Hridayam movie new teaser out
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia