ഒരുസമയം ഒരു സിനിമ മാത്രം ചെയ്യാനാണ് താല്‍പര്യമെന്ന് പൃഥ്വിരാജ്

 


(www.kvartha.com 26.03.2016) ഒരു സമയം ഒരു സിനിമ മാത്രം ചെയ്യാനാണ് താല്‍പ്പര്യമെന്ന് ചലച്ചിത്രതാരം പൃഥ്വിരാജ്. നിരവധി തിരക്കഥകള്‍ തന്നെത്തേടിയെത്തിയിട്ടുണ്ട്. അതില്‍ പലതിനോടും യെസും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം എങ്ങനെ പൂര്‍ത്തിയാക്കുമെന്നറിയില്ല. എന്നാലും ഒരു സമയം ഒരു സിനിമയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമം.

ഒന്നിലേറെ സിനിമകളില്‍ ഒരേ സമയം അഭിനയിച്ചു കൊണ്ട് ടെന്‍ഷനെടുക്കാന്‍ തനിക്ക് കഴിയില്ല. അങ്ങനെ
സംഭവിച്ചാല്‍ ചെയ്തു കൊണ്ടിരിക്കുന്ന സിനിമയേയും അതു ബാധിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു. ഡാര്‍വിന്റെ പരിണാമമാണ് ഇപ്പോള്‍ തിയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്നത്.

ഇനി റിലീസ് ചെയ്യാനിരിക്കുന്നത് ജെയിംസ് ആന്‍ഡ് ആലീസാണ് . ആര്‍.എസ് വിമലിന്റെ കര്‍ണന്‍, ബ്‌ളെസിയുടെ ആടു ജീവിതം എന്നിവടക്കം നിരവധി പ്രോജക്ടുകളാണ് പൂര്‍ത്തിയാക്കാനുള്ളത്.
ഒരുസമയം ഒരു സിനിമ മാത്രം ചെയ്യാനാണ് താല്‍പര്യമെന്ന് പൃഥ്വിരാജ്

Also Read:
കല്ലൂരാവിയില്‍ സിപിഎം-ലീഗ് സംഘര്‍ഷം; രണ്ട് ലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു, ഒരാളുടെ നില ഗുരുതരം

Keywords:  I focus on one film at a time: Prithviraj , Cinema, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia