താന്‍ നേരിടേണ്ടിവന്ന അതിക്രമത്തെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും തുറന്നു പറഞ്ഞ് നടി ; കള്ളക്കേസാണെന്നുവരെ പറഞ്ഞു; അന്തിമഫലം കാണും വരെ പോരാട്ടം തുടരുമെന്നും താരം

 


കൊച്ചി: (www.kvartha.com 06.03.2022) താന്‍ നേരിടേണ്ടിവന്ന അതിക്രമത്തെക്കുറിച്ചും അതിനു ശേഷം നേരിടേണ്ടിവന്ന പ്രതിസന്ധികളെക്കുറിച്ചും തുറന്നു പറഞ്ഞ് നടി . വനിതാ ദിനവുമായി ബന്ധപ്പെട്ട് 'വി ദ വിമെന്‍ ഓഫ് ഏഷ്യ' കൂട്ടായ്മയോടൊപ്പം ചേര്‍ന്ന് നടത്തുന്ന 'ഗ്ലോബല്‍ ടൗണ്‍ ഹാള്‍' പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.

 
താന്‍ നേരിടേണ്ടിവന്ന അതിക്രമത്തെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും തുറന്നു പറഞ്ഞ് നടി ; കള്ളക്കേസാണെന്നുവരെ പറഞ്ഞു; അന്തിമഫലം കാണും വരെ പോരാട്ടം തുടരുമെന്നും താരം

  

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദതിന്റെ (Barkha Dutt) ചോദ്യങ്ങള്‍ക്കാണ് താരം മറുപടി പറഞ്ഞത്. തന്റെ ജീവിതത്തെ കീഴ്‌മേല്‍ മറിച്ച സംഭവങ്ങളാണ് ഉണ്ടായതെന്നും വളരെ ബുദ്ധിമുട്ടേറിയ യാത്രയിലാണ് താനെന്നും പറഞ്ഞ താരം ഇരയല്ല, അതിജീവിതയാണ് താനെന്ന് അടിവരയിട്ടു പറഞ്ഞു. അന്തിമഫലം കാണും വരെ പോരാട്ടം തുടരുമെന്നും താരം അറിയിച്ചു.


നടിയുടെ പ്രതികരണം


കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ കേസിന്റെ വിശദാംശം പറയുന്നില്ല. കോടതിയില്‍ 15 ദിവസം പോയി. അഞ്ച് വര്‍ഷത്തെ യാത്ര ബുദ്ധിമുട്ടേറിയതായിരുന്നു. ഇരയില്‍ നിന്ന് അതിജീവിതയിലേക്കായിരുന്നു ആ യാത്ര. സമൂഹ മാധ്യമങ്ങളില്‍ എനിക്കെതിരെ ഉണ്ടായ നെഗറ്റീവ് പ്രചരണം വേദനിപ്പിച്ചു. ചിലര്‍ മുറിവേല്‍പിക്കുകയും അപവാദ പ്രചരണം നടത്തുകയും ചെയ്തു.

ഞാന്‍ നുണ പറയുകയാണെന്നും ഇത് കള്ളക്കേസ് ആണെന്നുമൊക്കെയുള്ള പ്രചരണം നടന്നു. ചിലര്‍ കുറ്റപ്പെടുത്തി. വ്യക്തിപരമായി തകര്‍ന്നുപോയ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. എനിക്ക് ഇത് മതിയായി എന്ന് ഒരു ഘട്ടത്തില്‍ സുഹൃത്തുക്കളോട് പറഞ്ഞു. തീര്‍ച്ഛയായും കുറേ വ്യക്തികള്‍ എന്നെ പിന്തുണച്ചു. ഡബ്ല്യുസിസി ധൈര്യം നല്‍കി. എനിക്കൊപ്പം നിന്നവര്‍ക്ക് നന്ദി.

ഞാന്‍ പോരാടും. ചെയ്തത് ശരിയെന്ന് തെളിയിക്കും. എനിക്ക് എന്റെ മാന്യത തിരിച്ചുകിട്ടണം. വ്യക്തിപരമായി ഇപ്പോഴും ഭയത്തിലാണ്. പക്ഷേ അത് എന്തിനെന്ന് കൃത്യമായ ഉത്തരമില്ല. തൊഴില്‍ നിഷേധിക്കപ്പെട്ട സാഹചര്യം ഉണ്ടായി. എന്നാല്‍ കുറച്ചുപേര്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ ഞാനത് വേണ്ടെന്നുവച്ചു, ഭാവന പറഞ്ഞു.

തനിക്കെതിരെ നടന്ന ലൈംഗിക അതിക്രമത്തെ കുറിച്ച് ഭാവന തുറന്നുപറയുമെന്ന് ബര്‍ഖ ദത് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. 'നടി മൗനം വെടിയുന്നു. ഒരു ലൈംഗികാതിക്രമ കേസില്‍ കേരളത്തിലെ ഏറ്റവും വലിയ സിനിമാ താരത്തെ നേരിടുന്നതെങ്ങനെയെന്ന് അവര്‍ പറയുന്നു' എന്ന് ബര്‍ഖാ ദത് കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. പരിപാടിയുടെ പോസ്റ്റര്‍ 'വി ദ വിമെന്‍ ഏഷ്യ'യും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു.

Keywords:   I had to prove I didn't do anything wrong: Bhavana, survivor of 2017 Immoral assault, Kochi, News, Actress, Assault, Cinema, Trending, Women's-Day, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia