ചുംബന രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ തെറ്റില്ല: ലക്ഷ്മി മേനോന്‍

 


കൊച്ചി: അസിനെ പോലെ മലയാളത്തില്‍ തുടങ്ങി മാതൃഭാഷ ഏറ്റെടുക്കാതെ തമിഴില്‍ ശ്രദ്ധപതിപ്പിച്ച നടിയാണ്   ലക്ഷ്മി മേനോന്‍. ഒരുപാട് തമിഴ് സിനിമകളില്‍ അഭിനയിച്ച ലക്ഷ്മി ഇതുവരെയും ഗ്ലാമര്‍ റോളില്‍ അഭിനയിച്ചിട്ടില്ല. അത്തരം രംഗങ്ങളില്‍ അഭിനയിക്കേണ്ടി വന്നാല്‍ അഭിനയം നിര്‍ത്തി വീട്ടിലിരിക്കുമെന്നാണ് നടി പറയുന്നത്.

എന്നിരുന്നാലും സിനിമയില്‍ ചുംബനരംഗത്തില്‍ അഭിനയിക്കേണ്ടി വന്നാല്‍ അത്തരം രംഗങ്ങളില്‍ ഇനിയും അഭിനയിക്കുമെന്ന് ലക്ഷ്മി പറയുന്നു. തമിഴില്‍ ശികപ്പു മനിതന്‍ എന്ന ചിത്രത്തില്‍ നടന്‍ വിശാലുമായി നടത്തിയ ഒറ്റ ചുംബന രംഗത്തോടെയാണ്  ലക്ഷ്മി തമിഴില്‍ തിരക്കേറിയ നായികയായത്.

ചുംബന രംഗങ്ങളില്‍  അഭിനയിക്കുന്നതില്‍ തെറ്റില്ല: ലക്ഷ്മി മേനോന്‍ചുംബനം വല്യ കാര്യമായി എടുക്കുന്നില്ലെന്നും ഇനിയും ഇത്തരം രംഗം അഭിനയിക്കാന്‍ റെഡിയാണെന്നുമാണ്  കുംകി സിനിമയിലൂടെ പ്രശസ്തയായ ലക്ഷ്മി പറയുന്നത്.  2011 ല്‍ രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലൂടെയാണ്  ലക്ഷ്മി സിനിമാ ലോകത്തെത്തിയത്. എന്നാല്‍ സിനിമ ഹിറ്റായില്ലെന്ന് മാത്രമല്ല അതിനു ശേഷം വന്ന ലക്ഷ്മിയുടെ ഐഡിയല്‍ കപ്പിളും വന്‍ പരാജയം ഏറ്റുവാങ്ങി.

തുടര്‍ന്ന് തമിഴില്‍  പ്രഭു സോളമന്റെ കുംകിയില്‍ നായികയായതോടെ ലക്ഷ്മിയുടെ ശുക്രദശ തുടങ്ങി. അതിനുശേഷം  കൈനിറയെ പടവുമായി ലക്ഷ്മി തിയറ്ററുകളില്‍ നിറഞ്ഞു.  കുട്ടിപ്പുലി, സുന്ദരപാണ്ഡ്യന്‍, പാണ്ഡ്യനാട് എന്ന ചിത്രങ്ങളിലെ പ്രകടനത്തിന് മികച്ച അഭിപ്രായം കിട്ടിയതോടെ തമിഴില്‍ ഇപ്പോള്‍ തിരക്കേറിയിരിക്കുകയാണ്.

നല്ലകാലം തെളിഞ്ഞതോടെ മാതൃഭാഷയിലും ലക്ഷ്മിയെത്തേടി അവസരമെത്തിയിരിക്കയാണ്.
ദിലീപ് ജോഷി ടീമിന്റെ പുതിയ ചിത്രം അവതാറിലെ  നായികയാണ് ഇപ്പോള്‍ ലക്ഷ്മി. തന്റെ ഭാഗ്യത്തിന്റെ രഹസ്യം കവിളില്‍ ചെറുപ്പത്തില്‍ സഹപാഠി എറിഞ്ഞ കല്ലിന്റെ പാടാണെന്ന് ലക്ഷ്മി അടുത്തിടെ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ പ്ലസ്ടു പരീക്ഷയുടെ തിരക്കിലാണ് ലക്ഷ്മി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
റെയില്‍വേ സ്റ്റേഷനിലെ തീപിടുത്തം പരിഭ്രാന്തി പരത്തി ;ലോക്ക് ചെയ്ത കാറുകള്‍ പൊക്കിമാറ്റി

Keywords: I have no problem locking lips in films, Lakshmi Menon, Thamil actress, Kochi, Actor, Cinema, Dileep, Plus Two student, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia