തിരുവനന്തപുരം: താന്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന നടനാണ് മോഹന്‍ലാലെന്നും അദ്ദേഹത്തിന്റെ സിനിമകളില്‍ നിന്ന് തനിക്ക് ഒരു പാട് പഠിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അമീര്‍ഖാന്‍ പറഞ്ഞു. 'സത്യമേവ ജയതേ'എന്ന റിയാലിറ്റി ഷോയുടെ പ്രവര്‍ത്തനങ്ങളുമായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു അദ്ദേഹം.
മോഹന്‍ലാലും ദിലീപും മമ്മൂട്ടിയും ചേര്‍ന്നായിരുന്നു അമീറിനെ സ്വീകരിച്ചത്. സത്യമേവ ജയതേയുടെ രണ്ടാം എഡിഷനില്‍ ബ്രാന്‍ഡ് അംബാസിഡര്‍ മോഹന്‍ലാലാണ്. ഇന്ത്യന്‍ സമൂഹത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കാന്‍ സത്യമേവ ജയതേ ശ്രമിക്കാറുണ്ടെന്നും അതില്‍ ഒരു പരിധിവരെ ഷോയ്ക്ക് വിജയിക്കാന്‍ സാധിച്ചതായും അമീര്‍ ചൂണ്ടിക്കാട്ടി. രണ്ടാം സീസണിലും അത്തരം സാമൂഹ്യപ്രശ്‌നങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഷോയുടെ ഭാഗമാകാന്‍ കഴിഞ്ഞതിലുള്ള സന്തോഷം മോഹന്‍ലാലും മറച്ച് വെച്ചില്ല. ഹോട്ടല്‍ താജിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. തുടര്‍ന്ന് മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടിലെത്തി ആഹാരവും കഴിച്ചാണ് അമീര്‍ ഖാന്‍ മടങ്ങിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords: Amir Khan, Actor, Mohanlal, Mammootty, Dileep, Entertainment, Cinema, Film, SatyameV jayate.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.