അവിടെയുള്ള സ്ത്രീകള്‍ വിദ്യാഭ്യാസം ആഗ്രഹിക്കുക മാത്രമല്ല, അതിന് വേണ്ടി പോരാടുക കൂടിയാണ് ചെയ്തത്: അഫ്ഗാന്‍ ജനതയെ കുറിച്ച് ആഞ്ജലീന ജോളി

 


ന്യൂയോര്‍ക്: (www.kvartha.com 21.08.2021) ഇന്‍സ്റ്റഗ്രാമില്‍ അഫ്ഗാന്‍ ജനതയ്ക്ക് വേണ്ടി അപ്രതീക്ഷിതമായ പോസ്റ്റുമായി ഹോളിവുഡ് നടിയും സംവിധായകയുമായ ആഞ്ജലീന ജോളി.

അഫ്ഗാന്‍ പെണ്‍കുട്ടിയുടെ വൈകാരികമായ കത്താണ് ആഞ്ജലീന ജോളി പങ്കുവച്ചിരിക്കുന്നത്. താലിബാന്‍ ഭരണത്തില്‍ അഫ്ഗാന്‍ ജനത അനുഭവിക്കേണ്ടിയിരിക്കുന്ന പ്രയാസങ്ങള്‍ കത്തില്‍ വിവരിക്കുന്നു. അഫ്ഗാനിലെ പലര്‍ക്കും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളത് അവര്‍ക്ക് വേണ്ടിയാണ് ഈ അകൗണ്ട് തുടങ്ങുന്നതെന്നും ആഞ്ജലീന ജോളി പറഞ്ഞു.

അവിടെയുള്ള സ്ത്രീകള്‍ വിദ്യാഭ്യാസം ആഗ്രഹിക്കുക മാത്രമല്ല, അതിന് വേണ്ടി പോരാടുക കൂടിയാണ് ചെയ്തത്: അഫ്ഗാന്‍ ജനതയെ കുറിച്ച് ആഞ്ജലീന ജോളി

ആഞ്ജലീന ജോളിയുടെ വാക്കുകൾ:

'സെപ്തംബര്‍ 11 ആക്രമണത്തിന് രണ്ടാഴ്ച മുന്‍പ് അഫ്ഗാന്‍ അതിര്‍ത്തിയില്‍ ഞാനുണ്ടായിരുന്നു, അന്ന് അഫ്ഗാനിസ്താനിൽ താലിബാനില്‍ നിന്നും രക്ഷപ്പെട്ട് നിരവധി അഭയാര്‍ഥികള്‍ അവിടെ എത്തയിരുന്നു, അത് പോലെ തന്നെ 20 കൊല്ലത്തിനിപ്പുറവും സംഭവിക്കുന്നു. ഇത്രയും കാലം വലിയോതില്‍ പണവും സമയവും മുടക്കിയതും രക്തച്ചൊരിച്ചലുണ്ടായതും ഇതിന് വേണ്ടിയാണോ? ഈ പരാജയം മനസിലാക്കാന്‍ കഴിയുന്നില്ല.

വളരെ കഴിവുള്ള അഫ്ഗാന്‍ അഭയാര്‍ഥികളെ ഒരു ഭാരം കണക്കെ കാണുന്നത് ശരിയല്ല. അവര്‍ക്ക് ആവശ്യമുള്ള സഹായമുണ്ടായിരുന്നെങ്കില്‍ എന്തെല്ലാം അവര്‍ ചെയ്യുമായിരുന്നു. അവിടെയുള്ള സ്ത്രീകള്‍ വിദ്യാഭ്യാസം ആഗ്രഹിക്കുക മാത്രമല്ല. അതിന് വേണ്ടി പോരാടുക കൂടിയാണ് ചെയ്തത്. മുന്നോട്ട് വന്ന ചിലരെ പോലെ ഞാന്‍ പിന്മാറില്ല. ഞാനവരെ സഹായിക്കും. നിങ്ങളും എന്നോടൊപ്പം ഉണ്ടാകുമെന്ന് കരുതുന്നു.'

അഫ്ഗാനിസ്ഥാന്‍ പെണ്‍കുട്ടിയുടെ കത്തിന് പുറമേ പ്രശസ്ത ഫോടോഗ്രാഫര്‍ ലിയന്‍സി ബില്ലിംഗ് എടുത്ത അഫ്ഗാന്‍ സ്ത്രീകളുടെ ചിത്രങ്ങളും ആഞ്ജലീന ജോളി പങ്കുവച്ചിട്ടുണ്ട്.

Keywords:  News, New York, America, Afghanistan, Taliban Terrorists, Actress, Cinema, Entertainment, World, Instagram Post, Angelina Jolie, 'I Will Not Turn Away,' Writes Angelina Jolie Sharing A Letter From An Afghan Teen In First Instagram Post.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia