സാത്താന്‍സ് സ്ലേവ് സ് രാത്രി 10.30ന്

 


തിരുവനന്തപുരം: (www.kvartha.com 11.12.2017) ഇന്‍ഡോനേഷ്യന്‍ സംവിധായകന്‍ ജോകോ അന്‍വറിന്റെ ഹൊറര്‍ ചിത്രമായ സാത്താന്‍സ് സ്ലേവ് സ് തിങ്കളാഴ്ച നിശാഗന്ധിയില്‍ രാത്രി 10.30 ന് പ്രദര്‍ശിപ്പിക്കും. അമ്മയുടെ ആത്മാവ് കുട്ടികളെ വേട്ടയാടുകയും ജീവനെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് സിനിമയുടെ ഇതിവൃത്തം.

  സാത്താന്‍സ് സ്ലേവ് സ് രാത്രി 10.30ന്

മൂത്ത മകളായ റിനിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. അമ്മയുടെ ഉപദ്രവങ്ങളില്‍ നിന്ന് രക്ഷപ്പെടാനും തങ്ങളില്‍ ഒരാളെയോ എല്ലാവരെയുമോ അമ്മ കൊന്നുകളയാതിരിക്കാനും അവളും സഹോദരങ്ങളും നടത്തുന്ന പ്രയത്‌നങ്ങളാണ് സിനിമയില്‍ ആവിഷ്‌കരിക്കുന്നത്. ഇന്‍ഡോനേഷ്യന്‍ ഹൊറര്‍ ചിത്രങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും മികച്ച സിനിമയായി ആസ്വാദകരും വിമര്‍ശകരും ഈ സിനിമയെ വിലയിരുത്തുന്നു.

Keywords: IFFK 2017: Satan’s Slave to be featured in midnight screening on Monday, Thiruvananthapuram, News, IFFK, Cinema, Entertainment, Mother, Children, Daughter, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia