ചലച്ചിത്ര മേള ഇത്തവണയും ദേശീയഗാന വിവാദ മുക്തമാകില്ല; ഇരിക്കാനുറച്ച് ചിലര്‍ വന്നാല്‍ എന്തു ചെയ്യും?

 


തിരുവനന്തപുരം: (www.kvartha.com 08.12.2017) ദേശീയഗാനാലാപന സമയത്ത് എണീറ്റു നില്‍ക്കില്ലെന്ന് ഉറപ്പിച്ച് ചിലര്‍ വന്നാല്‍ ഇത്തവണയും കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പോലീസ് കയറും. സാംസ്‌കാരിക മന്ത്രിതന്നെ അതിന് പച്ചക്കൊടി കൊടുത്തും കഴിഞ്ഞ സ്ഥിതിക്ക് തലസ്ഥാനത്ത് തുടക്കമിട്ടിരിക്കുന്നത് വിവാദങ്ങളുടെ മേളകൂടിയായി മാറുമെന്നാണ് സൂചന. സിനിമകള്‍ തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും ദേശീയ ഗാനാലാപനം ഇത്തവണയും നിര്‍ബന്ധമാണ്.

ചലച്ചിത്ര മേള ഇത്തവണയും ദേശീയഗാന വിവാദ മുക്തമാകില്ല; ഇരിക്കാനുറച്ച് ചിലര്‍ വന്നാല്‍ എന്തു ചെയ്യും?

എട്ടു മുതല്‍ 15 വരെയാണ് മേള. ആരെയും എഴുന്നേറ്റു നില്‍ക്കാന്‍ സര്‍ക്കാരോ മേളയുടെ സംഘാടകരായ സംസ്ഥാന ചലച്ചിത്ര അക്കാദമിയോ നിര്‍ബന്ധിക്കില്ലെങ്കിലും എഴുന്നേല്‍ക്കാത്തവര്‍ നിയമപരമായ നടപടി നേരിടേണ്ടി വരും എന്നാണ് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഇത് ദേശീയ തലത്തില്‍ത്തന്നെ ദേശീയ ഗാനവുമായി ബന്ധപ്പെട്ട് സിപിഎമ്മും ഇടതുപാര്‍ട്ടികളും സ്വീകരിക്കുന്ന സമീപനത്തിന് വിരുദ്ധമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ദേശീയഗാനം നിര്‍ബന്ധിച്ച് ആരെക്കൊണ്ടും ആലപിപ്പിക്കാന്‍ പാടില്ലെന്നും ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കാതിരിക്കാനും പൗരന്മാര്‍ക്ക് അവകാശമുണ്ടെന്നുമാണ് അവരുടെ നിലപാട്.


ചലച്ചിത്ര മേള ഇത്തവണയും ദേശീയഗാന വിവാദ മുക്തമാകില്ല; ഇരിക്കാനുറച്ച് ചിലര്‍ വന്നാല്‍ എന്തു ചെയ്യും?

അതേസമയം, ദേശീയ ഗാനത്തെ അപമാനിക്കുന്ന സമീപനം ആരില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലെന്നും ഇടതുപാര്‍ട്ടികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ ഗാന സമയത്ത് എഴുന്നേറ്റു നില്‍ക്കാത്തവര്‍ നിയമ നടപടി നേരിടേണ്ടി വരുമെന്ന് മന്ത്രിതന്നെ വ്യക്തമാക്കുന്നതിലൂടെ സംഘ് പരിവാര്‍ ശക്തികള്‍ക്ക് വളംവച്ചുകൊടുക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് എന്നാണ് വിമര്‍ശനം. ദേശീയ ഗാനാലാപനത്തിന് എഴുന്നേല്‍ക്കാതെ മനപ്പൂര്‍വം ഇരിക്കാന്‍ എത്തുന്ന ചിലരും അവരെ എതിര്‍ത്തവരും തമ്മിലാണ് കഴിഞ്ഞ തവണ സംഘര്‍ഷമുണ്ടായത്. മേളസ്ഥലത്തുനിന്ന് ചലച്ചിത്ര അക്കാമദിയുടെ അനുവാദമില്ലാതെ പ്രേക്ഷകരെ അറസ്റ്റ് ചെയ്തത് വിവാദവുമായിരുന്നു. ഇത്തവണയും അതേ സ്ഥിതിയിലേക്കാണ് മന്ത്രിയുടെ നിലപാടോടെ കാര്യങ്ങള്‍ എത്തുന്നത്.

അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശനത്തിനു മുമ്പും ശേഷവും ദേശീയ ഗാനാലാപനം വേണ്ടെന്നുവച്ച് വിവാദങ്ങള്‍ ഒഴിവാക്കാമെന്ന് ചലച്ചിത്ര അക്കാദമിയിലെയും സാംസ്‌കാരിക വകുപ്പിലെയും ഒരു വിഭാഗം അഭിപ്രായപ്പെട്ടതായാണു വിവരം. എന്നാല്‍ ദേശീയ ഗാനം വേണ്ടെന്നുവയ്ക്കുന്നത് വിവാദമാക്കി മുതലെടുക്കാന്‍ ചിലര്‍ക്ക് അതുവഴി അവസരം ലഭിക്കും എന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്. അത് പൊതുവേ സ്വാഗതം ചെയ്യപ്പെടുകയും ചെയ്തു. എന്നാല്‍ എഴുന്നേറ്റ് നില്‍ക്കല്‍ നിര്‍ബന്ധമില്ലെന്ന് പരമോന്നത നീതിപീഠം പോലും പറഞ്ഞ കാര്യത്തില്‍ നിയമ നടപടിയുണ്ടാകും എന്ന് മന്ത്രി പറഞ്ഞതാണ് പ്രശ്‌നമായിരിക്കുന്നത്.

സിനിമാ തിയേറ്ററില്‍ പ്രദര്‍ശനത്തിനു മുമ്പും ശേഷവും ദേശീയഗാനാലാപനം സംപ്രേഷണം ചെയ്യുന്ന രീതി സമീപകാലത്താണ് ആരംഭിച്ചത്. ഇതുസംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. എങ്കിലും സിനിമാ പ്രദര്‍ശനത്തിനു മുമ്പും ശേഷവും ദേശീയ ഗാനം നിര്‍ബന്ധമാക്കുന്നതിനോട് അനുകൂലമായല്ല സുപ്രീംകോടതി അടുത്തയിടെ പരസ്യ നിരീക്ഷണം നടത്തിയത്.

Also Read:
അനധികൃതമായി റോഡുകള്‍ കുഴിക്കുന്നത് ഇനി മുതല്‍ ക്രിമിനല്‍കുറ്റം; നടപടിക്ക് മന്ത്രി ജി സുധാകരന്‍ നിര്‍ദേശം നല്‍കി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: IFFK will be national anthem sensitive for this year too, Thiruvananthapuram, News, Police, Minister, Controversy, Press meet, Supreme Court of India, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia