തന്റെ അറിവോ അനുവാദമോ കൂടാതെ ചിത്രത്തില്‍ നിന്നും നീക്കി; വിജയ് സേതുപതി ചിത്രത്തിനെതിരെ പരാതിയുമായി ഇളയരാജ

 


ചെന്നൈ: (www.kvartha.com 02.12.2021) തന്റെ അറിവോ അനുവാദമോ കൂടാതെ ചിത്രത്തില്‍ നിന്നും നീക്കി, വിജയ് സേതുപതി ചിത്രത്തിനെതിരെ പരാതിയുമായി സംവിധായകന്‍ ഇളയരാജ. വിജയ് സേതുപതിയെ നായകനാക്കി എം മണികണ്ഠന്‍ സംവിധാനം ചെയ്യുന്ന കടൈസി വിവസായി എന്ന ചിത്രത്തിനെതിരെയാണ് തമിഴ്നാട് മൂസിക് യൂനിയനില്‍ ഇളയരാജ പരാതിയുമായെത്തിയത്. ചിത്രത്തില്‍ നിന്ന് തന്നെ നീക്കം ചെയ്തത് അറിയിച്ചില്ലെന്നാണ് ആരോപണം.

തന്റെ അറിവോ അനുവാദമോ കൂടാതെ ചിത്രത്തില്‍ നിന്നും നീക്കി; വിജയ് സേതുപതി ചിത്രത്തിനെതിരെ പരാതിയുമായി ഇളയരാജ

ചിത്രത്തില്‍ നേരത്തെ സംഗീത സംവിധാനത്തിന് ചുമതലപ്പെടുത്തിയത് ഇളയരാജയെയായിരുന്നു. എന്നാല്‍ അദ്ദേഹം ചിട്ടപ്പെടുത്തിയ ഈണങ്ങളില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തൃപ്തരായില്ല. തുടര്‍ന്ന് സംഗീത സംവിധായകന്‍ സന്തോഷ് നാരായണനെ ഏല്‍പിക്കുകയായിരുന്നു.

ചിത്രത്തിന്റെ പുതിയ ട്രെയ്ലര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വന്നിരുന്നു. എന്നാല്‍ ക്രെഡിറ്റില്‍ ഇളയരാജ ഉണ്ടായിരുന്നില്ല. സന്തോഷ് നാരായണന്റെ പേരാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തന്റെ അനുവാദമോ അറിവോ കൂടാതെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഈ നീക്കം നടത്തിയതെന്നാണ് ഇളയരാജയുടെ ആരോപണം.

Keywords:  Ilayaraja lodges complaint against Vijay Sethupathi's next film, Chennai, News, Cinema, Music Director, Allegation, Complaint, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia