'അമ്മ'യെ ജനങ്ങള്‍ തെറ്റിദ്ധരിക്കുന്നു; സംഘടന പിരിച്ചുവിടണമെന്ന ഗണേഷ്‌കുമാറിന്റെ ആവശ്യം മനോവിഷമം ഉണ്ടാക്കി, മുകേഷിന്റെയും ഗണേഷിന്റെയും പെരുമാറ്റത്തില്‍ മാപ്പ് ചോദിക്കുന്നു, രാജിക്കാര്യം സത്യമല്ലെന്നും ഇന്നസെന്റ്

 


തൃശൂര്‍: (www.kvartha.com 05.07.2017) ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയെ ജനങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കയാണെന്ന് അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംഘടനയിലെ ചില അംഗങ്ങളുടെ പ്രസ്താവനകളാണ് ജനങ്ങളുടെ തെറ്റിദ്ധാരണയ്ക്ക് കാരണം.

ചലച്ചിത്ര താരങ്ങള്‍ക്ക് സഹായം നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് അമ്മയെന്ന സംഘടന തുടങ്ങിയതെന്നും ഇന്നസെന്റ് പറഞ്ഞു. സംഘടന പിരിച്ചുവിടണമെന്ന ഗണേഷ്‌കുമാറിന്റെ ആവശ്യം മനോവിഷമം ഉണ്ടാക്കിയിരുന്നു. എന്നാല്‍ ചില കാര്യങ്ങള്‍ നടപ്പിലാക്കാത്തതു ഗണേഷ്‌കുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു, അതില്‍ പലതിലും കഴമ്പുണ്ടെന്നും ഇന്നസെന്റ് അറിയിച്ചു.

 'അമ്മ'യെ ജനങ്ങള്‍ തെറ്റിദ്ധരിക്കുന്നു; സംഘടന പിരിച്ചുവിടണമെന്ന ഗണേഷ്‌കുമാറിന്റെ ആവശ്യം മനോവിഷമം ഉണ്ടാക്കി, മുകേഷിന്റെയും ഗണേഷിന്റെയും പെരുമാറ്റത്തില്‍ മാപ്പ് ചോദിക്കുന്നു, രാജിക്കാര്യം സത്യമല്ലെന്നും ഇന്നസെന്റ്

'അമ്മ'യുടെ വാര്‍ഷിക യോഗത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലെ മുകേഷിന്റെയും ഗണേഷിന്റെയും മാധ്യമപ്രവര്‍ത്തകരോടുള്ള പെരുമാറ്റത്തില്‍ മാപ്പു ചോദിക്കുന്നു. ഒന്നും മുന്‍കൂട്ടി തയാറാക്കി ആയിരുന്നില്ല അവര്‍ പ്രതികരിച്ചത്. പെട്ടെന്നുണ്ടായ പ്രതികരണമായിരുന്നു അതെന്നും ആവേശം കൊണ്ടാണ് ഇരുവരും ബഹളം വച്ചതെന്നും എന്നാല്‍ ഇരുവരുടെയും പെരുമാറ്റത്തെ തുടര്‍ന്ന് തന്റെ പ്രതിച്ഛായയാണ് മോശമായതെന്നും ഇന്നസെന്റ് വ്യക്തമാക്കി.

 'അമ്മ'യെ ജനങ്ങള്‍ തെറ്റിദ്ധരിക്കുന്നു; സംഘടന പിരിച്ചുവിടണമെന്ന ഗണേഷ്‌കുമാറിന്റെ ആവശ്യം മനോവിഷമം ഉണ്ടാക്കി, മുകേഷിന്റെയും ഗണേഷിന്റെയും പെരുമാറ്റത്തില്‍ മാപ്പ് ചോദിക്കുന്നു, രാജിക്കാര്യം സത്യമല്ലെന്നും ഇന്നസെന്റ്

നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനോട് വ്യക്തിപരമായി വിശദീകരണം തേടിയിരുന്നു. ''എടാ ദിലീപേ ഈ പറയുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടോ?'' എന്നാണ് ചോദിച്ചത് എന്നാല്‍, ''തെറ്റൊന്നും ചെയ്തിട്ടില്ല ചേട്ടാ'' എന്നായിരുന്നു മറുപടി. കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണം. അങ്ങനെതന്നയാണ് ദിലീപ് മറ്റു സുഹൃത്തുക്കളോടും പറഞ്ഞിരുന്നത്.

അമ്മ എന്നും ആക്രമണത്തിന് ഇരയായ നടിക്കൊപ്പമാണ്. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസ് ആയതുകൊണ്ടാണ് നടിയെ ആക്രമിച്ച സംഭവം അമ്മ യോഗത്തില്‍ വേണ്ടവിധത്തില്‍ ചര്‍ച്ചയാകാതിരുന്നത്. നടിയെ ആക്രമിച്ച സംഭവം അറിഞ്ഞ ഉടന്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയനെയും അന്നത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെയും വിളിച്ചിരുന്നു.

അമ്മയുടെ പ്രസിഡന്റ് സ്ഥാനം താന്‍ പലതവണ വേണ്ടെന്നു വച്ചതാണ്. എന്നാല്‍ തന്നെ അംഗങ്ങള്‍ നിര്‍ബന്ധിച്ച് വീണ്ടും പ്രസിഡന്റാക്കുകയായിരുന്നു. പക്ഷെ ഇപ്പോള്‍ താന്‍ രാജിവയ്ക്കുമെന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും അത്തരത്തിലൊരു തീരുമാനവുമുണ്ടായിട്ടില്ലെന്നും ഇന്നസെന്റ് വ്യക്തമാക്കി.

Also Read:


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Innocent apologizes, but not to resign, Thrissur, News, Press meet, Media, Kerala, Cinema, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia