സലിംകുമാറിനെ അമ്മയിലേക്കു തിരിച്ചു വിളിച്ച് ഇന്നസെന്റ്; രാജി സ്വീകരിച്ചിട്ടില്ല
May 17, 2016, 10:36 IST
തൃശ്ശൂര്‍: (www.kvartha.com 17.05.2016) നടന്‍ സലിംകുമാര്‍ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചുവരണമെന്ന് നടനും എം.പിയുമായ ഇന്നസെന്റ്. സലിംകുമാറിന്റെ രാജി അമ്മ സ്വീകരിച്ചിട്ടില്ലെന്ന് അറിയിച്ച അദ്ദേഹം താരങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തിപരമാണെന്നും എല്ലാ താരങ്ങളും അമ്മക്ക് ഒപ്പം ഉറച്ചുനില്‍ക്കുമെന്നും ഇരിങ്ങാലക്കുടയില്‍ പറഞ്ഞു.
പത്തനാപുരത്ത് മൂന്ന് താരങ്ങള്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ ഗണേഷ്‌കുമാറിന് വേണ്ടി മോഹന്‍ലാല്‍ പ്രചരണം നടത്തിയതില്‍ പ്രതിഷേധിച്ച് സലിംകുമാര്‍ അമ്മയില്‍ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. അമ്മ സംഘടനയ്ക്ക്
എല്ലാ മക്കളും ഒരു പോലെയാണെന്നും താരമത്സരമുള്ള മണ്ഡലത്തില്‍ പ്രചരണം നടത്തരുതെന്ന് അമ്മയുടെ നിര്‍ദ്ദേശമുണ്ടായിരുന്നുവെന്നും സലിംകുമാര്‍ രാജിയുടെ കാരണമായി ചൂണ്ടിക്കാട്ടിയിരുന്നു.
ഈ നിര്‍ദ്ദേശം താരങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് സലിംകുമാര്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറി മമ്മൂട്ടിക്ക് രാജിക്കത്ത് അയച്ചത്.

Keywords: Thrissur, Kerala, Innocent, Salim Kumar, Actor, Resignation, Cinema, Entertainment, Politics, UDF, LDF, Mohanlal, Pathanapuram.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.