ഇന്നസെന്റ്, മുകേഷ്, ഗണേഷ് കുമാർ എന്നിവർ അമ്മയുടെ ഭാരവാഹിത്വം ഒഴിയണമെന്ന് ചെറിയാൻ ഫിലിപ്പ്
Jun 30, 2017, 11:47 IST
കൊച്ചി: (www.kvartha.com 30.06.2017) സിനിമാ നടന്‍മാരും ഇടതുപക്ഷ ജനപ്രതിനിധികളുമായ ഇന്നസെന്റ്, മുകേഷ്, ഗണേഷ്‌കുമാര്‍ എന്നിവര്‍ക്കെതിരെ ചെറിയാന്‍ ഫിലിപ്പ് രംഗത്ത്. മൂവരും അമ്മയുടെ ഭാരവാഹിത്വം ഒഴിയണമെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം ആവശ്യപ്പെട്ടു. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളില്‍ നിന്നും ഇവർ മാറി നില്‍ക്കണമെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.
കഴിഞ്ഞ ദിവസം അമ്മയുടെ വാർഷിക പൊതു യോഗത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഗണേഷും മുകേഷും തട്ടിക്കയറിയിരുന്നു. അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കരുതെന്നായിരുന്നു മുകേഷ് പറഞ്ഞതെങ്കില്‍ ദിലീപിനെ വേട്ടയാടാന്‍ അനുവദിക്കില്ലെന്നും രണ്ട് പേരും അമ്മയുടെ മക്കളാണെന്നും പറഞ്ഞ ഗണേഷ് എന്ത് വില കൊടുത്തും അവരെ സംരക്ഷിക്കുമെന്നും വ്യക്തമാക്കി.
നേരത്തെ നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് വൻ വിവാദങ്ങളുണ്ടായിരുന്നു. പ്രമുഖ നടന് സംഭവത്തിൽ പങ്കുണ്ടെന്നും നടന്റെ കൊട്ടേഷനാണ് നടിക്കെതിരെയുള്ള ആക്രമമെന്നും ഒരു വിഭാഗം വിമർശനമുയർത്തിയിരുന്നു.

Summary: Innocent, Mukesh and Ganesh Kumar should leave from AMMA, says Cherian Philip. He also included that they should stand away from controversies like actress assault and attack.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.