കോണ്‍ഗ്രസ് തിരിച്ചുവരണമെന്ന് പറയണമെങ്കില്‍ എന്റെ സാമാന്യ ബുദ്ധിക്ക് തകരാറുണ്ടാകണം; ഇന്നസെന്റ്
Mar 11, 2021, 15:49 IST
തൃശൂര്‍: (www.kvartha.com 11.03.2021) സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ആവേശം ശക്തമായതോടെ സൈബര്‍ ഇടങ്ങളില്‍ മൂന്നു മുന്നണികളും സജീവമാണ്. സ്ഥാനാര്‍ത്ഥികളെ പാര്‍ടികള്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ ട്രോളുകളും പോസ്റ്റുകളും വ്യാജപോസ്റ്റുകളുമായി സൈബര്‍ പ്രചാരണം അണികള്‍ ഏറ്റെടുക്കുകയും ചെയ്തു. ഇതോടെ രംഗം ഒന്നുകൂടി ഉഷാറായി.
ഇതിന് ഇന്നസെന്റിന്റെ മറുപടി ഇങ്ങനെ;
'ആറ് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ചതിനു ശേഷം സ്വന്തം കയ്യിലിരിപ്പു കൊണ്ട് ഏതാനും സംസ്ഥാനങ്ങളിലൊതുങ്ങിയ കോണ്‍ഗ്രസ് തിരിച്ചു വരണമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ എന്റെ സാമാന്യ ബുദ്ധിക്ക് എന്തെങ്കിലും തകരാറുണ്ടാവണം.
എന്റെ പിതാവിലൂടെ എന്നിലേക്ക് പകര്‍ന്നതാണ് എന്റെ രാഷ്ട്രീയം. കരുതലിന്റെയും വികസനത്തിന്റെയും തുടര്‍ ഭരണം ഉണ്ടാവണമെന്ന കേരളത്തിന്റെ പൊതുവികാരമാണ് എനിക്കും. അതില്ലാതാക്കാന്‍ പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് മാന്യതയേയല്ല.' അദ്ദേഹം കുറിച്ചു.
Keywords: Innocent speaks about a fake FB Post circulating on his name, Thrissur, News, Politics, Facebook Post, Innocent, Cinema, Actor, Congress, CPM, Kerala.
ഇക്കൂട്ടത്തില്‍ തന്റെ പേര് വച്ച് പ്രചരിക്കുന്ന ഒരു പോസ്റ്റ് വ്യാജമാണെന്ന് വ്യക്തമാക്കി ഫെയ്‌സ് ബുകില്‍ കുറിപ്പിട്ടിരിക്കുകയാണ് നടനും മുന്‍ എംപിയും കൂടിയായ ഇന്നസെന്റ്. തന്റെ ഔദ്യോഗിക പേജിലൂടെയാണ് അദ്ദേഹത്തിന്റെ കുറിപ്പ്.
കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. എന്റെ ചില പരസ്യങ്ങള്‍ തെറ്റിപ്പോയി എന്ന് തോന്നുന്നു, ഇന്നസെന്റ്' ഇതാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച പോസ്റ്റ്. ![കോണ്‍ഗ്രസ് തിരിച്ചുവരണമെന്ന് പറയണമെങ്കില്‍ എന്റെ സാമാന്യ ബുദ്ധിക്ക് തകരാറുണ്ടാകണം; ഇന്നസെന്റ്](https://www.kvartha.com/static/c1e/client/115656/downloaded/53353920eda87284ca7a6a569e71fef8.jpg)
ഇതിന് ഇന്നസെന്റിന്റെ മറുപടി ഇങ്ങനെ;
'ആറ് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ചതിനു ശേഷം സ്വന്തം കയ്യിലിരിപ്പു കൊണ്ട് ഏതാനും സംസ്ഥാനങ്ങളിലൊതുങ്ങിയ കോണ്‍ഗ്രസ് തിരിച്ചു വരണമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ എന്റെ സാമാന്യ ബുദ്ധിക്ക് എന്തെങ്കിലും തകരാറുണ്ടാവണം.
എന്റെ പിതാവിലൂടെ എന്നിലേക്ക് പകര്‍ന്നതാണ് എന്റെ രാഷ്ട്രീയം. കരുതലിന്റെയും വികസനത്തിന്റെയും തുടര്‍ ഭരണം ഉണ്ടാവണമെന്ന കേരളത്തിന്റെ പൊതുവികാരമാണ് എനിക്കും. അതില്ലാതാക്കാന്‍ പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് മാന്യതയേയല്ല.' അദ്ദേഹം കുറിച്ചു.
Keywords: Innocent speaks about a fake FB Post circulating on his name, Thrissur, News, Politics, Facebook Post, Innocent, Cinema, Actor, Congress, CPM, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.