Houses| പുതിയ ചിത്രത്തിനുവേണ്ടി നിര്‍മിച്ച വീടുകള്‍ പൊളിച്ചുമാറ്റാതെ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യമായി നല്‍കി നടന്‍ സൂര്യ; റിയല്‍ ഹീറോ എന്ന് വിശേഷിപ്പിച്ച് അഭിനന്ദനവുമായെത്തിയത് നിരവധി പേര്‍
Apr 19, 2022, 19:25 IST
ചെന്നൈ: (www.kvartha.com) പുതിയ ചിത്രത്തിനുവേണ്ടി നിര്‍മിച്ച വീടുകള്‍ പൊളിച്ചുമാറ്റാതെ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യമായി നല്‍കി തെന്നിന്‍ഡ്യന്‍ താരം സൂര്യ. താരത്തിന്റെ പ്രവൃത്തി കണ്ട് റിയല്‍ ഹീറോ എന്ന് വിശേഷിപ്പിച്ച് അഭിനന്ദനവുമായെത്തിയത് നിരവധി പേര്‍.
തെന്നിന്‍ഡ്യന്‍ ചലച്ചിത്ര മേഖലയിലെ മുന്‍നിര താരങ്ങളില്‍ പലരും സേവനപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുന്നത് പതിവ് കാഴ്ചയാണ്. അത്തരം പ്രവര്‍ത്തനത്തിലൂടെ സൂര്യ ഇതിനുമുമ്പും ശ്രദ്ധ നേടിയിരുന്നു. ബാല സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രത്തിനുവേണ്ടി നിര്‍മിച്ച വീടുകളാണ് സൂര്യ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യമായി നല്‍കിയിരിക്കുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സംവിധായകന്‍ ബാലയും സൂര്യയും ഒന്നിക്കുന്നത്. സൂര്യ 41 എന്ന് തല്‍കാലം പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മലയാളി നടി മമിത ബൈജുവും പ്രധാനവേഷത്തിലുണ്ട്. വെട്രിമാരന്‍ ഒരുക്കുന്ന വാടിവാസലാണ് സൂര്യയുടേതായി പിന്നാലെ വരുന്നത്.
കടലിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന് ഷൂടിങ് ആവശ്യത്തിനാണ് വീടുകള്‍ ഉണ്ടാക്കിയത്. കന്യാകുമാരിയില്‍ വലിയ സെറ്റ് തന്നെ ഒരുക്കിയിരുന്നു. സാധാരണഗതിയില്‍ ചിത്രീകരണത്തിന് ശേഷം സെറ്റ് പൊളിച്ചുകളയാറാണ് പതിവ്. എന്നാല്‍ അങ്ങനെ ചെയ്യാതെ വീടില്ലാത്ത മത്സ്യത്തൊഴിലാളികളെ കണ്ടെത്തി അവര്‍ക്ക് ഈ വീടുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ താരം സ്വീകരിക്കുകയായിരുന്നു.
പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പിതാവും നടനുമായ ശിവകുമാര്‍ സ്ഥാപിച്ച അഗരം ഫൗന്‍ഡേഷനിലൂടെ നിരവധി സഹായങ്ങള്‍ താരം നല്‍കിവരുന്നുണ്ട്. ഭാര്യ ജ്യോതികയും സഹോദരന്‍ കാര്‍ത്തിയും അഗരം ഫൗന്‍ഡേഷന്റെ സജീവ പ്രവര്‍ത്തകരാണ്.
കഴിഞ്ഞവര്‍ഷം ഇരുള വിഭാഗത്തില്‍പെട്ട കുട്ടികളുടെ പഠനത്തിനായി സൂര്യ ഒരുകോടി രൂപ സംഭാവന ചെയ്തിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് അദ്ദേഹം തുക കൈമാറിയത്. ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ് ഭീം എന്ന ചിത്രത്തിന്റെ റിലീസിന് പിന്നാലെയായിരുന്നു ഇത്.
Keywords: Instead of Demolishing Houses On his Film’s Set, Suriya Gives Them to Fishermen, Chennai, News, Cinema, Cine Actor, Compensation, Fishermen, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.