ലോകമഹായുദ്ധ സമയത്ത് ബോംബിടുമ്പോള്‍ ലൈറ്റ് ഓഫാക്കി വെളിച്ചം കെടുത്തുന്നത് പോലെയാണ് മാധ്യമങ്ങളുടെ ശബ്ദം അടിച്ചമര്‍ത്തുന്നത്; പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധങ്ങള്‍ കത്തിയെരിയുമ്പോള്‍ സംവിധായകന്‍ ഷാജി എന്‍ കരുണിന് പറയാനുള്ളത്; കെ വാര്‍ത്തയ്ക്ക് അനുവദിച്ച അഭിമുഖം
Dec 21, 2019, 18:29 IST
കാസര്‍കോട്: (www.kvartha.com 20.12.2019) ഇന്ത്യാമഹാരാഷ്ട്രമെങ്ങും പൗരത്വ ബില്ലിനെതിരെ പ്രതിഷേധം അലയടിക്കുകയാണ്. വിഖ്യാത ചലച്ചിത്ര സംവിധായകനും മലയാളികളുടെ സ്വകാര്യ അഹങ്കാരവുമായ ഷാജി എന്‍ കരുണിന്റെ അഭിപ്രായം കെ വാര്‍ത്തയോട് പങ്കു വെച്ചു.
ഭരണകൂട ഭീകരതകള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന സാധാരണകാരന്റെ ശബ്ദമാണ് മാധ്യമങ്ങള്‍. ലോകമഹായുദ്ധസമയത്ത് ബോംബിടുമ്പോള്‍ ലൈറ്റ് ഓഫാക്കുന്നു. അതുപോലെ ഇപ്പോള്‍ ഇന്ത്യയില്‍ മാധ്യമങ്ങളെ മാറ്റിനിര്‍ത്തുന്നതിലൂടെ വെളിച്ചം ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്ന് സംവിധായകന്‍ പറയുന്നു.
*സമകാലീക ഇന്ത്യ കത്തിയെരിയുമ്പോള്‍, ഒരു കലാകാരന്‍ എന്ന നിലയില്‍ ജനപ്രക്ഷോഭത്തെ എങ്ങനെ വിലയിരുത്തുന്നു?
കലാകാരന്‍ വിഷയങ്ങള്‍ നേരത്തെ മുന്‍കൂട്ടി കാണുകയും എന്തൊക്കെ മാറ്റങ്ങള്‍ സംഭവിക്കാം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ്. അതില്‍ അതിശയോക്തിയുടെ കാര്യമില്ല. പിന്നെ മതങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത ഭരണാധികാരികള്‍ നമുക്ക് മുന്നില്‍ തുറന്നു വെച്ചിരിക്കുന്ന സ്വാതന്ത്യം എന്ത് എന്ന ചോദ്യമാണ് നാമിന്ന് കണ്ടുകൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ ഇന്ത്യയുടെ ഭാവിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ഭയമാണെന്ന് സംവിധായകന്‍ പറഞ്ഞു.
*രാമചന്ദ്ര ഗുഹയെ പോലുള്ള ഉന്നത വ്യക്തികള്‍ അറസ്റ്റിലാണ്. പ്രമുഖ രാഷ്ട്രീയ നേതാക്കളും അറസ്റ്റിലാണ്. ഇതിനെ താങ്കള്‍ എങ്ങനെ നോക്കി കാണുന്നു?
കലാകാരന്മാരുടെയും രാഷ്ട്രീയനേതാക്കളുടെയും സമാനതകള്‍ ഉണ്ടാക്കാനുള്ള അവരുടെ വാക്കുകള്‍ കേള്‍ക്കാനും അവര്‍ എന്ത് പറയുന്നു എന്ന് ഉള്‍ക്കൊള്ളാനും ആളുകള്‍ ഉണ്ട്. അതുകൊണ്ട്തന്നെ അവരുടെ വാക്കുകളെ എതിര്‍ക്കാനുള്ള ആദ്യപടിയാണ് ഇത്.
*രാജ്യം അപ്രഖ്യാപിത അടിയന്തരാവസ്ഥയില്‍ എന്ന പ്രചാരണത്തോട് എങ്ങനെ പ്രതികരിക്കുന്നു?
ആശയങ്ങള്‍ പങ്കുവെക്കാനുള്ള കൂട്ടായ്മയുടെ ശബ്ദമാണ് മാധ്യമങ്ങള്‍. ഇന്ദിരാഗാന്ധിയുടെ കാലഘട്ടത്തിലെ അടിയന്തരാവസ്ഥയില്‍ കൂടി കടന്നുപോയ നമുക്ക് ശാസ്ത്രം വികസിച്ചതോടെ
ഇന്ന് കുറച്ച് കൂടി വിവരങ്ങള്‍ വേഗത്തില്‍ ലഭ്യമാവുന്നത് ദൃശ്യശ്രാവ്യമാധ്യമങ്ങളിലൂടെയാണ്. അപ്പോള്‍ അതിന് വിലങ്ങിടുകയാണ് ഇന്റര്‍നെറ്റും ഫോണ്‍വിളികളികളുമൊക്കെ നിര്‍ത്തുന്നതിലൂടെ ഇവര്‍ ചെയ്യുന്നത്. അന്നത്തെ അടിയന്തരാവസ്ഥയെക്കാള്‍ കുറേകൂടി വലിയൊരു ഘട്ടത്തിലേക്കാണ് നമ്മള്‍ ഇപ്പോള്‍ തിരിഞ്ഞിരിക്കുന്നത്.
*മാധ്യമങ്ങള്‍ക്ക് വിലകേര്‍പ്പെടുത്തുന്ന നീക്കം ജനാധിപത്യത്തെ എങ്ങനെ ബാധിക്കും?
ഒരു ജനാധിപത്യരാജ്യത്ത് വ്യക്തിയുടെ അവകാശങ്ങളും മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്നതും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതും വാര്‍ത്താമാധ്യമധര്‍മ്മങ്ങളുടെ ഭാഗമാണ്. എന്നാല്‍ ഇവരെ അകറ്റിനിര്‍ത്തി ചിന്തിപ്പിക്കാനുള്ള സന്ദര്‍ഭം ഒഴിവാക്കുകയാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്.
ജനങ്ങളുടെ കണ്ണും കാതുമാകുന്ന വാര്‍ത്താവിനിമയമാധ്യമങ്ങളുടെ ജോലികര്‍ത്തവ്യങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്നതോടെ വെളിച്ചം ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഇരുട്ടില്‍ തപ്പേണ്ടി വരുന്ന ജനത കാലുതട്ടുമ്പോള്‍ ഇതികര്‍ത്തവ്യാമൂഢരായി അടങ്ങിയൊതുങ്ങി വായും കണ്ണും കാതുമടച്ച് ജനങ്ങള്‍ മൂലയ്ക്കിരിക്കുമെന്നാണ് ഭരണകര്‍ത്താക്കള്‍ കരുതുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Kasaragod, Film, Director, Cinema, Video, Social Network, Media, Democracy, Arrest, Emergency, Interview with Director Shaji N Karun about CAA
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.