'ഷോലെ' സിനിമയിലെ ഗാനരംഗം അതേപടി പുനരാവിഷ്‌കരിച്ച് ചുവടുവെച്ച് ഇറാനിയന്‍ വനിത; വിഡിയോ വൈറല്‍

 



ന്യൂഡെല്‍ഹി: (www.kvartha.com 30.03.2021) ബോളിവുഡ് നാടോടി ഗാനങ്ങള്‍ പോലുള്ളവയ്ക്ക് ലോകത്തിന്റെ നാനാ ഭാഗങ്ങളിലും ആരാധകരുണ്ട്. അത്തരത്തില്‍ ഒരു വിഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നത്. 1975ല്‍ പുറത്തിറങ്ങിയ എക്കാലത്തേയും ക്ലാസിക് ഹിറ്റായ 'ഷോലെ' എന്ന ചിത്രത്തിലെ 'ജബ് തക് ഹേ ജാന്‍' എന്നു തുടങ്ങുന്ന ഗാനത്തിന് ഒരു ഇറാനിയന്‍ വനിത ചുവടുവെച്ചും അഭിനയിച്ചും തകര്‍ക്കുന്നതാണ് വിഡിയോ.

സിനിമാഗാനം വെച്ച് വെറുതെ നൃത്തംവെക്കുകയല്ല ഈ ആരാധിക ചെയ്യുന്നത്. ചിത്രത്തിലെ ഗാനരംഗം അതേപടി പുനരാവിഷ്‌കരിക്കാനാണ് ഇറാനിയന്‍ വനിതയും കൂട്ടുകാരും ശ്രമിക്കുന്നത്. 

'ഷോലെ' സിനിമയിലെ ഗാനരംഗം അതേപടി പുനരാവിഷ്‌കരിച്ച് ചുവടുവെച്ച് ഇറാനിയന്‍ വനിത; വിഡിയോ വൈറല്‍


ഹേമമാലിനി തകര്‍ത്തഭിനയിച്ച നടി ബസന്തിയായാണ് ആരാധിക നൃത്തം പുനരാവിഷ്‌ക്കരിച്ചിരിക്കുന്നത്. ഗാനരംഗത്തിലേതുപോലെ അവര്‍ വില്ലന്‍ ഗബ്ബാര്‍ സിങ് മുതല്‍ നായകന്‍ വീരു വരെയുള്ള കഥാപാത്രങ്ങളായി മാറിക്കൊണ്ടാണ് നൃത്തം പുനരാവിഷ്‌കരിച്ചത്. എന്തായാലും വിഡിയോ നിമിഷനേരം കൊണ്ടാമ് വൈറലായത്.

കൊണ്ടാണ് വൈറലായത്. 3 ഭാഗങ്ങളായി ട്വിറ്ററിലിട്ട നൃത്തരംഗം നിരവധി പേരാണ് കണ്ട് അഭിപ്രായം രേഖപ്പെടുത്തിയത്.


Keywords:  News, National, India, New Delhi, Entertainment, Cinema, Bollywood, Video, Viral, Iranian woman acting and dancing like Basanti from film Sholay, viral video
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia