‘Pippa’ Teaser Out | ഇഷാന്‍ ഖടര്‍ നായകനാകുന്ന യുദ്ധ നാടകമായ 'പിപ്പ'യുടെ ടീസര്‍ പുറത്തുവിട്ടു; ചിത്രം ഡിസംബറില്‍ പ്രേക്ഷകരിലേക്ക്
Aug 15, 2022, 18:29 IST
കൊച്ചി: (www.kvartha.com) ഇഷാന്‍ ഖടറെ നായകനാക്കി രാജ് കൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് 'പിപ്പ'. ചിത്രത്തിന്റെ ഫസ്റ്റ് ലുക് ഓന്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ യുദ്ധ നാടകമായ ചിത്രത്തിന്റെ ടീസര്‍ ഇഷാന്‍ ഖടര്‍ പുറത്തുവിട്ടിരിക്കുകയാണ്.
ബ്രിഗേഡിയര്‍ ബല്‍റാം സിംഗ് മേഫ്‌തെ 1971 ഇന്‍ഡ്യാ - പാകിസ്താന്‍ യുദ്ധത്തെ കുറിച്ച് എഴുതിയ പുസ്തകത്തെ ആസ്പദമാക്കിയുള്ള സിനിമയാണ് 'പിപ്പ'. ഡിസംബര്‍ രണ്ടിന് ആണ് ചിത്രം റിലീസ് ചെയ്യുക.
മൃണാള്‍ താകൂര്‍ ആണ് നായിക. 'സീതാ രാമ'ത്തിന് ശേഷം മൃണാള്‍ താക്കൂറിന്റേതായി റിലീസ് ചെയ്യുന്ന ചിത്രമാണ് 'പിപ്പ'.
ഇഷാന്‍ ഖടറിന്റേതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രം ഗുര്‍മീത് സിംഗ് സംവിധാനം ചെയ്യുന്ന 'ഫോണ്‍ ഭൂത്' ആണ്. കത്രീന കൈഫ് ആണ് നായിക. സിദ്ദാര്‍ഥ് ചതുര്‍വേദിയും പ്രധാന കഥാപാത്രമായുണ്ട്. ഒക്ടോബര്‍ ഏഴിന് ആണ് ചിത്രം റിലീസ് ചെയ്യുക. രവി ശങ്കരന്‍, ജസ്വിന്ദര്‍ സിംഗ് എന്നിവരുടേതാണ് രചന.
മൃണാള്‍ താക്കൂറിന്റേതായി പ്രദര്‍ശനം തുടരുന്ന ചിത്രമായ 'സീതാ രാമ'ത്തിന് മികച്ച പ്രതികരണമാണ് ഇപ്പോഴും ലഭിക്കുന്നത്. ദുല്‍ഖറാണ് നായകനാക്കി ഹനു രാഘവപ്പുഡിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോള്‍ തന്നെ 40 കോടിയിലധികം കളക്ഷന്‍ ചിത്രം നേടിയിട്ടുണ്ട്. 'ലഫ്റ്റനന്റ് റാം' എന്ന കഥാപാത്രമായി ദുല്‍ഖര്‍ എത്തിയ ചിത്രം കശ്മിര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരിച്ചത്.
Keywords: News,Kerala,State,Kochi,Cinema,Entertainment,Top-Headlines,Video, YouTube, Ishaan Khatter Starring War Drama ‘Pippa’ Teaser Out On Independence Day, Film To Be Released On Dec 2
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.