Actor Bala | 'അതെന്റെ ലൈഫ് അല്ല, ഇതെന്റെ വൈഫാണ്'; ഗോപി സുന്ദറുമായുള്ള അമൃതയുടെ പ്രണയം സ്ഥിരീകരിച്ചതോടെ പ്രതികരണവുമായി ബാല

 


കൊച്ചി: (www.kvartha.com) സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃതാ സുരേഷും തമ്മിലുള്ള പ്രണയം അടുത്തിടെയാണ് പുറത്തായത്. കഴിഞ്ഞദിവസം വാര്‍ത്തയ്ക്ക് സ്ഥിരീകരണമുണ്ടായതോടെ പ്രതികരണവുമായെത്തിരിക്കയാണ് നടനും അമൃതയുടെ മുന്‍ഭര്‍ത്താവുമായ ബാല. 'അതെന്റെ ലൈഫ് അല്ല, ഇതെന്റെ വൈഫാണ്' എന്നായിരുന്നു ബാലയുടെ പ്രതികരണം.


  Actor Bala | 'അതെന്റെ ലൈഫ് അല്ല, ഇതെന്റെ വൈഫാണ്'; ഗോപി സുന്ദറുമായുള്ള അമൃതയുടെ പ്രണയം സ്ഥിരീകരിച്ചതോടെ പ്രതികരണവുമായി ബാല

ഔദ്യോഗിക ഫേസ്ബുക് പേജില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം ആരാധകരുടെ അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കിയത്. ഭാര്യ എലിസബത്തിനൊപ്പമാണ് ബാല വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.

താന്‍ പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചെന്നും പഴയ ജീവിത പങ്കാളിയുടെ തീരുമാനങ്ങളെ കുറിച്ച് അഭിപ്രായങ്ങള്‍ പറയേണ്ടതില്ലെന്നുമാണ് ബാല പറയുന്നത്. അമൃതയ്ക്കും ഗോപി സുന്ദറിനും ആശംസ അറിയിക്കുകയും ചെയ്തു.

'ഒരു ചെറിയ കാര്യം പറയാനുണ്ട്. അവനവന്‍ ചെയ്യുന്ന തെറ്റിന് ശിക്ഷ കിട്ടും. നല്ലത് ചെയ്താല്‍ നല്ലത് നടക്കും. ചീത്ത ചെയ്താല്‍ ചീത്തയേ കിട്ടുള്ളു. ഇന്ന് രാവിലെ കുറച്ചുപേര്‍ വിളിക്കുന്നു. അതെന്റെ ലൈഫ് അല്ല. ഇതെന്റെ വൈഫാണ്. ഞാന്‍ ഇപ്പോള്‍ നന്നായി ജീവിക്കുന്നു. അവര്‍ അങ്ങനെ പോകുകയാണെങ്കില്‍ അങ്ങനെ പോകട്ടെ. എനിക്ക് അഭിപ്രായമില്ല. അവരും നന്നായി ഇരിക്കട്ടെ. ഞാന്‍ പ്രാര്‍ഥിക്കാം.' ബാല വീഡിയോയില്‍ പറയുന്നു.

Keywords: 'It's not my life to comment on': Bala on rumoured relationship of Gopi Sundar-Amrutha Suresh, Kochi, News, Cinema, Facebook, Cine Actor, Singer, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia