കൊല്‍ക്കത്ത: (www.kvartha.com 10.05.2016) സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ സര്‍വകലാശാലയില്‍ പ്രതിഷേധവുമായി ക്യാമ്പസിനുള്ളില്‍ മാര്‍ച്ച് നടത്താന്‍ എത്തിയ എ.ബി.വി.പി പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു.
സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയുടെ വിവാദ ചിത്രമായ ബുദ്ധ ഇന്‍ എ ട്രാഫിക്ക്ജാമിന്റെ സ്‌ക്രീനിങ്ങ് ക്യാമ്പസിനുള്ളില്‍ നടത്തിയപ്പോള്‍ നാലു എ.ബി.വി.പി പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്‌തെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തുകയും ചെയ്തിരുന്നു. ഇതിനെ എതിര്‍ത്തുകൊണ്ട് എ.ബി.വി.പി വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധം ഏറ്റുമുട്ടലുകള്‍ക്കും സംഘര്‍ഷാവസ്ഥയ്ക്കും വഴിവെച്ചിരുന്നു.
ക്യാമ്പസില്‍ മാര്‍ച്ച് നടത്താന്‍ എത്തിയ എ.ബി.വി പി പ്രവര്‍ത്തകര്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ ചാടികടക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് ശ്രമം പരാജയപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പ്രതിഷേധവുമായി ക്യാമ്പസിനു പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികളുടെ കാലരിയുമെന്ന് എ ബി വി പി പ്രവര്‍ത്തകര്‍ ഭീഷണിമുഴക്കുകയും ചെയ്തു. സര്‍വകലാശാലയില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തങ്ങള്‍ അനുവദിക്കില്ലെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. ഇടതുപക്ഷക്കാരും, വിദ്യാര്‍ത്ഥികളും , അധ്യാപകരും സര്‍വകലാശാലയെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഇടമാക്കിമാറ്റിയെന്ന് സംസ്ഥാന എ.ബി.വി.പി സെക്രട്ടറി അഭിപ്രായപ്പെട്ടു.
ത്രിവര്‍ണപതാകയുമായി എത്തിയ എ.ബി.വി.പി - ബി.ജെ.പി പ്രവര്‍ത്തകര്‍ പിന്നീട് ഗോല്‍പാര്‍ക്കില്‍ നിന്നും ജാവേദ്പൂര്‍ പോലീസ് സ്‌റ്റേഷനിലേക്ക് റാലി നടത്തി.
Also Read:
43 കുപ്പി വിദേശമദ്യം ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവാവിനെ പോലീസ് തിരയുന്നു

Keywords: Jadavpur University On The Edge As ABVP Holds Protest, Kolkata, Police, Director, Cinema, Allegation, Students, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.