പുണ്യാളൻ അഗർബത്തീസുമായി ജയസൂര്യ വീണ്ടും വരുന്നു

 


തിരുവനന്തപുരം: (www.kvartha.com 22.05.2017) പുണ്യാളൻ അഗർബത്തീസും ജോയ് താക്കോൽക്കാരനും വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. ജയസൂര്യയും സംവിധായകൻ രഞ്ജിത് ശങ്കറും ഒരുമിച്ച വ്യത്യസ്ത ചിത്രമായിരുന്നു പുണ്യാളൻ അഗ‍ർബത്തീസ്. തൃശൂർ ഭാഷയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം. ഇതിന്‍റെ രണ്ടാം ഭാഗത്തിനായുള്ള പണിപ്പുരയിലാണിപ്പോൾ സംവിധായകൻ രഞ‌്ജിത് ശങ്കർ.

ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തെക്കുറിച്ച് ജയസൂര്യയാണ് വെളിപ്പെടുത്തിയത്. പുണ്യാളൻ അഗർബത്തീസിന്‍റെ രണ്ടാം ഭാഗത്തെക്കുറിച്ച് ആദ്യം മുതലേ ചിന്തിച്ചിരുന്നു. നല്ലൊരു കഥയ്ക്കായി കാത്തിരിക്കുകയായിരുന്നു ഇതുവരെ. ഇപ്പോൾ എല്ലാം ശരിയായിരിക്കുന്നു-ജയസൂര്യ പറഞ്ഞു.

പുണ്യാളൻ അഗർബത്തീസുമായി ജയസൂര്യ വീണ്ടും വരുന്നു

കുഞ്ചാക്കോ ബോബൻ നായകനായ രാമന്‍റെ ഏദൻതോട്ടമാണ് രഞ്ജിത്തിന്‍റെ പുറത്തിറങ്ങിയ അവസാന ചിത്രം. ഇനി പുണ്യാളന്‍റെ രണ്ടാംഭാഗത്തിന്‍റെ തിരക്കിലേക്ക് കടക്കുകയാണെന്ന് രഞ്ജിത് പറയുന്നു. പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതായിരിക്കും രണ്ടാംഭാഗമെന്ന് സംവിധായകൻ ഉറപ്പ് നൽകുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Joy Thakkolkaaran will be back! Jayasurya took to his social networking page to announce that he and director Ranjith Sankar will be working on the sequel of their superhit film Punyalan Agarbathies.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia