പുണ്യാളന്‍ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും വിതരണ രംഗത്തേക്ക്

 


തിരുവനന്തപുരം: (www.kvartha.com 02.06.2017) മലയാള സിനിമാ വിതരണ രംഗത്തേക്ക് പുതിയൊരു കമ്പനികൂടി. നടന്‍ ജയസൂര്യയും സംവിധായകന്‍ രഞ്ജിത്ത് ശങ്കറുമാണ് വിതരണ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. പുണ്യാളന്‍ സിനിമാസ് എന്നാണ് വിതരണ കമ്പനിക്ക് പേരിട്ടിരിക്കുന്നത്.

പുണ്യാളന്‍ അഗര്‍ബത്തീസ് രഞ്ജിത്ത് ശങ്കര്‍ -ജയസൂര്യ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു. ഇതിൻറെ രണ്ടാം ഭാഗത്തിൻറെ തയ്യാറെടുപ്പിലാണ് ഇരുവരും. അതേസമയം തന്നെയാണ് ഇരുവരും പുതിയ വിതരണ കമ്പനി അതേപേരിൽ തുടങ്ങിയിരിക്കുന്നത്.

ഫേസ് ബുക്ക്പേജിലൂടെ ജയസൂര്യയാണ് പുതിയ സംരഭത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ജയസൂര്യയുടെ ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെ.
പുണ്യാളന്‍ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും വിതരണ രംഗത്തേക്ക്

വളരെ സനേഹത്തോടെ, അഭിമാനത്തോടെ, ഒരു കാര്യം അറിയിക്കട്ടെ.. ഞാനും രഞ്ജിത്ത് ശങ്കറും കൂടി ഒരു പുതിയ വിതരണ കമ്പനി ആരംഭിച്ചു. ‘പുണ്യാളന്‍ സിനിമാസ് ‘ എന്നാണ് പേര്. ഇതു വഴി ഞങ്ങളുടെ ചിത്രങ്ങളും, ഞങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന മറ്റ് നല്ല ചിത്രങ്ങളും, വിതരണത്തിന് എടുത്ത് നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുക, എന്നതാണ് ഞങ്ങളുടെ ആഗ്രഹം. ‘പുണ്യാളന്‍ സിനിമാസി’ ന്റെ ആദ്യ ചിത്രം ‘പുണ്യാളന്‍ അഗര്‍ബത്തീസി’ന്റെ രണ്ടാം ഭാഗം തന്നെയാണ്. ഈ വര്‍ഷം നവംബര്‍ 17ന് പുണ്യാളന്‍ നിങ്ങളുടെ മുന്നിലേക്ക് എത്തുന്നതാണ്. എല്ലാ സ്നേഹ, സഹകരണങ്ങളും പ്രതീക്ഷിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Jayasurya & Ranjith Sankar is one of the best actor-director combos of Mollywood. Well, some of the brilliant movies they have given to the industry, stand as a testimony to that. In fact, both of them together have jointly produced movies like Punyalan Agarbathis, Pretham, Su..Su..Sudhi Valmeekam etc., under the banner Dreams N Beyond.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia